Breaking News

തിരൂരില്‍ ബിജെപി സിപിഎം സംഘര്‍ഷം: പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തിരൂരില്‍ ബിജെപി സിപിഎം സംഘര്‍ഷം:  പ്രവര്‍ത്തകര്‍ക്ക് പരിക്ക്
X
മലപ്പുറം: തിരൂരില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകനെ ഒരു സംഘം അക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടായതെന്നാണ് വിവരം.

സിപിഎം മലപ്പുറം ഏരിയാ കമ്മിറ്റി അംഗവും മുന്‍ താനൂര്‍ ഏരിയാ സെക്രട്ടറിയുമായ ഇ ജയനെതിരെയാണ് ആക്രമണമുണ്ടായത്. ഇ ജയനെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുപതോളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ ഒഴുര്‍ പഞ്ചായത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്താന്‍ സിപിഎം ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it