malappuram local

തിരൂരിനെ സംഘര്‍ഷ ഭൂമിയാക്കാനുള്ള ശ്രമം ചെറുത്തു തോല്‍പ്പിക്കും: എസ്ഡിപിഐ

തിരൂര്‍: അക്രമം അഴിച്ചുവിട്ട് തിരൂരിനെ സംഘര്‍ഷ ഭൂമിയാക്കാനുള്ള സംഘപരിവാര ശ്രമം ചെറുത്തു തോല്‍പ്പിക്കുമെന്ന് എസ്ഡിപിഐ തിരൂര്‍ മണ്ഡലം കമ്മിറ്റ. വിജയാഹ്ലാദത്തിന്റെ മറവില്‍ ഇത് രണ്ടാംതവണയാണ് സംഘപരിവാരം മുസ്‌ലിം കച്ചവട സ്ഥാപനങ്ങള്‍ അക്രമിക്കുന്നത്. ആവശ്യമായ മുന്‍കരുതലുകള്‍ പോലിസിന്റെ ഭാഗത്തുനിന്നു ഉണ്ടാവാത്തതാണ് അക്രമത്തിന് കാരണം. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി. മുസ്‌ലിം കച്ചവട സ്ഥാപനങ്ങള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ചും അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും എസ്ഡിപിഐ പ്രവര്‍ത്തകര്‍ തിരൂരില്‍ പ്രകടനം നടത്തി. താഴെപ്പാലത്ത് നിന്നു തുടങ്ങിയ പ്രകടനം നഗരം ചുറ്റി സിറ്റി ജങ്ഷനില്‍ സമാപിച്ചു.
എസ്ഡിപിഐ ജില്ലാ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് സംസാരിച്ചു. പ്രകടനത്തിന് സൈതലവി ഹാജി കോട്ടക്കല്‍, എ കെ അബ്ദുല്‍ മജീദ്, ഇബ്രാഹീം തിരൂര്‍, അഷ്‌റഫ് പുത്തനത്താണി, കെ പി അബ്ദുല്‍ കരീം, റഫീഖ് തിരൂര്‍, പി എ ഷംസുദ്ദീന്‍ നേതൃത്വം നല്‍കി. ത്രിപുരയിലെ വിജയം ആഘോഷിച്ച് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രകടനമാണ് താഴെപ്പാലത്ത് അക്രമത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പോലിസ് ലാത്തി വീശി. കല്ലേറിലും അക്രമത്തിലും പത്തോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഹോട്ടലിന് മുന്നില്‍ പടക്കം പൊട്ടിക്കുകയും തുടര്‍ന്ന് കല്ലേറ് നടത്തുകയുമായിരുന്നു.
Next Story

RELATED STORIES

Share it