malappuram local

തിരൂരങ്ങാടി മണ്ഡലത്തിലെ തോടുകളുടെ നവീകരണത്തിന് പദ്ധതികളൊരുങ്ങുന്നു

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ തോടുകളുടെ നവീകരണത്തിന് പദ്ധതികളൊരുങ്ങുന്നു. പി കെ അബ്ദുറബ്ബ് എംഎല്‍എ വിളിച്ച് ചേര്‍ത്ത ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഭൂഗര്‍ഭ ജലവകുപ്പുമായി സഹകരിച്ചു പദ്ധതി തെയ്യാറാക്കാന്‍ തീരുമാനമായത്.
തിരൂരങ്ങാടി മണ്ഡലത്തിലെ നാല് പഞ്ചായത്തിലെയും രണ്ട് നഗരസഭയിലെയും നവീകരിക്കേണ്ട തോടുകളുടെ വിവര ശേഖരണം നടത്തിയതിന് ശേഷം പദ്ധതിക്ക് അനുയോജ്യമായ തോടുകളിലാണ് പദ്ധതി നടപ്പിലാക്കുക. തോട് കിളച്ച് ഇരു ഭാഗത്തും ബിസിബി കെട്ടി വെള്ളം സംഭരിച്ച് നിര്‍ത്തുന്ന പദ്ധതിയാണിത്. പദ്ധതി നടപ്പിലാക്കേണ്ട തോടുകളുടെ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം കൈമാറണമെന്ന് യോഗത്തില്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.
ലഭിക്കുന്ന അപേക്ഷകളില്‍ പരിശോധനക്കു ശേഷം മാത്രമായിരിക്കും നവീകരണം നടത്തുക. ഇതിനായി കെന്ദ്രം അനുവദിച്ച തുകയാണു പ്രയോജനപ്പെടുത്തുക എന്നും ഗ്രൗണ്ട് വാര്‍ട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മലപ്പുറം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി ഉപേന്ദ്രന്‍ യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ, പരപ്പനങ്ങാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി വി ജമീല, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് പൊതുവത്ത് ഫാത്തിമ, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാവങ്ങല്‍ ഫാത്തിമ, എം അബ്ദുറഹ്മാന്‍ കുട്ടി, സികെഎ ജബ്ബാര്‍, എച്ച് ഹനീഫ, ഇഖ്ബാല്‍ കല്ലുങ്ങല്‍, പി കെ ജമാല്‍, കെ കുഞ്ഞിമരക്കാര്‍, ഷരീഫ് വടക്കയില്‍, യു എ റസാഖ്,ടി കെ നാസര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it