malappuram local

തിരൂരങ്ങാടി പോലിസ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

തിരൂരങ്ങാടി: മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലിസ് സ്‌റ്റേഷനില്‍ വിലക്കേര്‍പ്പെടുത്തി പോലിസിന്റെ നോട്ടീസ്. തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലിസ് പുറത്ത് ഇരിപ്പിടമൊരുക്കിയത്.
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച സംഭവത്തില്‍ മഫ്ടിയിലെത്തി ദൃശ്യം പകര്‍ത്തിയ പോലിസുകാരന്  വെന്നിയൂരില്‍ വെച്ച് മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തില്‍ അറസ്റ്റു ചെയ്ത മൂന്നു പേരെ പോലിസ്  ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ പരാതിപ്പെട്ടത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് പോലിസിനെ ചൊടിപ്പിച്ചത്.
ഇന്നലെ രാവിലെ മുതലാണ് തിരൂരങ്ങാടി സ്‌റ്റേഷന് മുന്നിലുള്ള പുരുഷന്മാരുടെ വിശ്രമ മുറിക്ക് പുറത്ത് “പ്രസ് ആന്‍ഡ് മീഡിയ” എന്ന നോട്ടീസ് ശ്രദ്ധയില്‍പ്പെട്ടത്. ഈ നോട്ടീസിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ പരാതിക്കല്ലാതെ ഒരു കാര്യത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്‌റ്റേഷനിലേക്ക് പ്രവേശനമില്ലെന്നാണ് പോലിസുകാര്‍ അറിയിച്ചത്.
അതേ സമയം തിരൂരങ്ങാടിയില്‍ ഒരുക്കിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിശ്രമമുറിയാണെന്നാണ് മലപ്പുറം ഡിവൈഎസ്പി നല്‍കിയ വിശദീകരണം.
Next Story

RELATED STORIES

Share it