malappuram local

തിരൂരങ്ങാടി പഞ്ചായത്ത് വിജിലന്‍സ് സംഘത്തെകണ്ട് വില്ലേജ് ഓഫിസര്‍ ഇറങ്ങിയോടി

കാളികാവ്: വിജിലന്‍സ് സംഘത്തെ കണ്ട് വില്ലേജ് ഓഫിസര്‍ പഴ്‌സ് ഉപേക്ഷിച്ച് ഇറങ്ങി ഓടി. വില്ലേജ് ഓഫിസറെ പോലിസ് ഓടിച്ചിട്ടു പിടിച്ചപ്പോള്‍ കൈയില്‍ കണക്കില്‍ കൂടുതല്‍ പണം. കരുളായി വില്ലേജ് ഓഫിസിലാണ് സംഭവം. വില്ലേജ് ഓഫിസില്‍ സാധാരണ പരിശോധനയ്‌ക്കെത്തിയതായിരുന്നു മലപ്പുറം വിജിലന്‍സ് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘം.
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വരുന്നതുകണ്ട് സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ ബി പി ഉമ്മര്‍ ഇറങ്ങിയോടുകയായിരുന്നു. പുറത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പിറകെയോടി പിടികൂടി ഓഫിസിലെത്തിച്ചു. ഇതിനിടെ മേശയുടെ താഴെ ഉപേക്ഷിച്ച 7600 രൂപയടങ്ങിയ പഴ്‌സ് കണ്ടെത്തി. ഈ പഴ്‌സ് ബി പി ഉമ്മറിന്റേതാണന്ന് മറ്റു ജീവനക്കാര്‍ സ്ഥിരീകരിച്ചു. ഇതോടെ സിഐയുടെ കൈയിലിരുന്ന പഴ്‌സ് തട്ടിപ്പറിച്ച് ഉമ്മര്‍ ഒരിക്കല്‍ക്കൂടി ഓടി നോക്കി.
രണ്ടാംവട്ടവും പോലിസ് പിടിച്ചുകൊണ്ടുവന്നു. വില്ലേജ് ഓഫിസിലെ രേഖപ്രകാരം ആകെയുള്ളത് 200 രൂപയാണ്. പഴ്‌സില്‍ 7600 രൂപ എങ്ങനെ വന്നുവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദിച്ചെങ്കിലും മറുപടിയില്ലായിരുന്നു. ഹാജര്‍ രജിസ്റ്ററിലും ഉമ്മര്‍ ഒപ്പിട്ടിരുന്നില്ല. വില്ലേജ് ഓഫിസറുടെ കള്ള ഒപ്പിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത കേസില്‍ ബി പി ഉമ്മര്‍ നേരത്തെ സസ്‌പെന്‍ഷനിലായിട്ടുണ്ട്.
Next Story

RELATED STORIES

Share it