malappuram local

തിരൂരങ്ങാടി താലൂക്ക് ഓഫിസ് മാര്‍ച്ച്

തിരൂരങ്ങാടി: ഇടത് സര്‍ക്കാറിന്റെ രണ്ടാം വര്‍ഷം വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് യുഡിഎഫ്  മാര്‍ച്ച് നടത്തി. ധര്‍ണ്ണ പി കെ അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കണ്‍വീനര്‍ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, കെ കെ നഹ, വാസു കാരയില്‍, മോഹനന്‍ വെന്നിയൂര്‍, ഹനീഫ പുതുപറമ്പ്, എം മുഹമ്മദ് കുട്ടി മുന്‍ഷി, എ കെ മുസ്തഫ, വി പി കോയ ഹാജി, സി ചെറിയാപ്പു ഹാജി, എം എന്‍ ഹുസൈന്‍, ഷരീഫ് വടക്കയില്‍, ഉമ്മര്‍ ഓട്ടുമ്മല്‍, സി പി ഇസ്മായീല്‍, പച്ചായി ബാവ, എം അബ്ദുറഹ്മാന്‍ കുട്ടി, കാവുങ്ങല്‍ ഫാത്തിമ, തേറാമ്പില്‍ ആസിയ, എന്‍ വി മോഹന്‍ദാസ്, യു കെ മുസ്തഫ സംസാരിച്ചു  മാര്‍ച്ചിന് ഇഖ്ബാല്‍ കല്ലുങ്ങല്‍, ഊര്‍പ്പായി മുസ്തഫ, റഫീഖ് പാറക്കല്‍, ടി ടി ഹംസ, തലാപ്പില്‍ ആയ്യൂബ്, ഇ പി മുജീബ്, അഷ്‌റഫ് തച്ചറപടിക്കല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it