malappuram local

തിരൂരങ്ങാടിയില്‍ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ഒരു കോടി

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി പി കെ അബ്ദുറബ്ബ് എംഎല്‍എ അറിയിച്ചു. വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് എംഎല്‍എയുടെ പ്രാദേശിക വികസഫണ്ടില്‍ നിന്നും തുക അനുവദിച്ചത്. പരപ്പനങ്ങാടി നഗരസഭയിലെ ചേരിച്ചമ്മല്‍ കോളനി പാത്ത്‌വെ നാലു ലക്ഷം, കുട്ടക്കുളം പാത്ത് വെ നാലു ലക്ഷം, കോണിത്തറ റോഡ് നാല് ലക്ഷം, അറ്റത്തങ്ങാടി കൊട്ടംത്തല റോഡ് നാലു ലക്ഷം, തിരൂരങ്ങാടി നഗരസഭയിലെ വെന്നിയൂര്‍ മിനി സ്‌റ്റേഡിയം റോഡ് നാലു ലക്ഷം, പന്താരങ്ങാടി പൂക്കുളുങ്ങര റോഡ് നാലു ലക്ഷം, ചാരപ്പുറത്താഴം സി കെ നഗര്‍ ലിങ്ക് റോഡ് ഉയര്‍ത്തല്‍ നാലു ലക്ഷം, ചുള്ളിപ്പാറ മണ്ണാര്‍ക്കുണ്ട് പോസ്റ്റ് ഓഫിസ് റോഡ് നാലു ലക്ഷം, നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് മണ്ണില്‍ കാരാട് റോഡ് നാലു ലക്ഷം, വെള്ളിയാമ്പുറം കൊലക്കാട് പാടം റോഡ് നാലു ലക്ഷം, സി കെ പടി നെല്ലിശ്ശേരി കുളം റോഡ് 3.5 ലക്ഷം, കോണംപാട് മുത്തോടത്ത് റോഡ് 3.5 ലക്ഷം, എസ്എന്‍യുപി സ്‌കൂള്‍ വിഷ്ണു ക്ഷേത്രം റോഡ് നാലു ലക്ഷം, തെന്നല പഞ്ചായത്തിലെ പപ്പാലിപറമ്പ് ചെറിച്ചി റോഡ് നാലു ലക്ഷം, തറയില്‍ തൊണ്ടാലി റോഡ് നാലു ലക്ഷം, കൂനൂര്‍ മുഹമ്മദ് സ്മാരക റോഡ് നാലു ലക്ഷം, പണ്ടാരത്തില്‍ റോഡ് കോണ്‍ക്രീറ്റ് മൂന്നു ലക്ഷം, പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ എസ്‌സി കോളനി റോഡ് മൂന്നു ലക്ഷം, എസി പീടിക കഞ്ഞികുഴി റോഡ് മൂന്നു ലക്ഷം, ടയര്‍ കമ്പനി റോഡ് മൂന്നു ലക്ഷം, ചെനപ്പുറം പാത്ത് വെ മൂന്നു ലക്ഷം, മൂച്ചിക്കല്‍ മദ്‌റസ റോഡ് മൂന്നു ലക്ഷം, എടരിക്കോട് പഞ്ചായത്തിലെ ആലച്ചുള്ളി റോഡ് കോണ്‍ക്രീറ്റ് നാലു ലക്ഷം, ഞാറത്തടം പള്ളിപ്പടി എസ്‌സി കോളനി റോഡ് നാലു ലക്ഷം, സീക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ റോഡ് മൂന്നു ലക്ഷം, കഴുങ്ങില്‍ ഇടവഴി റോഡ് കോണ്‍ക്രീറ്റ് മൂന്നു ലക്ഷം, പറമ്പിലങ്ങാടി മുണ്ടിയന്‍പാറ റോഡ് കോണ്‍ക്രീറ്റ് മൂന്നു ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it