thrissur local

തിരുവിതാംകൂര്‍ പോലിസ് സ്‌റ്റേഷനും അഞ്ചല്‍ പെട്ടിയും സംരക്ഷിക്കണം



മാള: കരിങ്ങോള്‍ചിറയിലെ പൈതൃക സ്മാരകങ്ങളായ തിരുവിതാംകൂര്‍ പോലീസ് സ്‌റ്റേഷനും അഞ്ചല്‍ പെട്ടിയും വേണ്ട രീതിയില്‍ സംരക്ഷിക്കണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. രണ്ടുവര്‍ഷം മുന്‍പ് ഇതിന്റെ നവീകരണത്തിന് രണ്ടുലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിരുന്നു. അതില്‍ 1.85 ലക്ഷം രൂപ ചിലവില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുകയും കെട്ടിടത്തിനു ചുറ്റും തറയോട് വിരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അത് സംരക്ഷിക്കുന്നതിന് വേണ്ടി ചുറ്റുമതില്‍ കെട്ടുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. വിദേശികള്‍ അടക്കമുള്ള ചരിത്ര വിദ്യാര്‍ഥികള്‍ സന്ദര്‍ശിക്കുന്ന ഈ പൈതൃക സ്മാരകങ്ങള്‍ പഞ്ചായത്തിന്റെ അനാസ്ഥ മൂലം കാടുപിടിച്ച് പാമ്പുകളുടെയും തെരുവുനായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുകയാണ്. ഈ സാഹചര്യത്തിലാണ് കരിങ്ങാച്ചിറ ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ മുന്‍കൈയ്യെടുത്ത് ഈ പ്രദേശം കാടും പടലും വെട്ടി നീക്കി ശുദ്ധീകരിച്ചത്. തുടര്‍ന്ന് ജനകീയ കൂട്ടായ്മ പ്രസിഡന്റ് സാലി സജീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധയോഗം പുത്തന്‍ചിറ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഐ നിസ്സാര്‍ ഉദ്ഘാടനം ചെയ്തു. പൈതൃക സ്മാരകങ്ങള്‍ വേണ്ടരീതിയില്‍ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ പഞ്ചായത്ത് ഉപരോധം അടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.  ഭാരവാഹികളായ എം കെ രവീന്ദ്രന്‍ തെക്കേടത്ത്, സി എം റിയാസ്, നാതനന്‍, ശങ്കരന്‍കുട്ടി, അഷറഫ് വൈപ്പിന്‍ കാട്ടില്‍, സുല്‍ഫിക്കര്‍ ബൂട്ടോ സംസാരിച്ചു.
Next Story

RELATED STORIES

Share it