kozhikode local

തിരുവള്ളൂര്‍ മുരളിയുടെ ജാമ്യം: ഗൂഢാലോചന പുറത്തുകൊണ്ടുവരണം- എസ്ഡിപിഐ

കോഴിക്കോട്: വടകര തിരുവള്ളൂരില്‍ വയോധികയെ വീട്ടിക്കയറി ആക്രമിച്ച സംഭവത്തില്‍ തോ—ടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുരുവള്ളൂര്‍ മുരളിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. ഡിസംബര്‍ 2ന് രാത്രി 7.30ഓടെ വടകര തിരുവള്ളൂരില്‍ പെരുന്താറ്റില്‍ താഴെകുനി ആയിഷ എന്ന 67കാരിയെ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോ ണ്‍ഗ്രസ്സില്‍ നിന്ന് സസ്‌പെന്‍ഷന് വിധേയനുമായ തിരുവള്ളൂര്‍ മുരളി വീട്ടില്‍ക്കയറി മര്‍ദിക്കുകയും വസ്ത്രം വലിച്ചുകയറി അപമാനിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരിക്കു പറ്റിയ ആയിഷ വടകര ഗവ. ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആയിഷയുടെ മൊഴിപ്രകാരം വടകര പോലിസ് 1596/17 നമ്പര്‍ ആയി സ്ത്രീയെ അപമാനിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ 10 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലിസ് തയ്യാറായില്ല. സംഭവത്തില്‍ മുരളി-സിപിഎം-പോലിസ് ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാണ്. കേസില്‍ വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ എഫ്‌ഐആറില്‍ ഒരു മാറ്റവും നിലവില്‍ പോലിസ് വരുത്തിയിട്ടില്ല. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, എഡിജിപി, റൂറല്‍ എസ്പി എന്നിവര്‍ക്ക് ആയിഷ പരാതി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ എസ്ഡിപിഐ 13ന് വടകര പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ആയിഷയ്ക്ക് നീതി ലഭ്യമാക്കണമെന്നും നിയമവിരുദ്ധമായ നടപടിയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും എസ്ഡിപിഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍, കുറ്റിയാടി മണ്ഡലം കമ്മിറ്റി അംഗം റഷീദ് ഉമരി, ആയിഷയുടെ മകന്‍ നിസാര്‍ പി ടി കെ സംബന്ധിച്ചു.
Next Story

RELATED STORIES

Share it