Flash News

തിരുവള്ളൂര്‍,തോടന്നൂര്‍ അക്രമം: ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, പത്തു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവള്ളൂര്‍,തോടന്നൂര്‍  അക്രമം: ലീഗ്   പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, പത്തു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X
[caption id="attachment_232086" align="alignnone" width="560"] Representational image[/caption]

വടകര: തിരുവള്ളൂര്‍, തോടന്നൂര്‍ എന്നിവിടങ്ങളിലെ രണ്ട് മുസ്ലിംലീഗ് ഓഫീസുകള്‍ അക്രമിച്ച കേസ്സില്‍ പത്തു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. തോടന്നൂര്‍ സ്വദേശികളായ വരക്കൂല്‍ അരുണ്‍(26), മൊട്ടംതറമ്മല്‍ ജിഷ്ണു(24), പള്ളിക്കുന്നത്ത് ബബിന്‍(23), വലിയപറമ്പത്ത് സിജു(19), ബാബുപ്പാറ മെമ്മേനിമീത്തല്‍ അര്‍ജുന്‍(24), തയ്യില്‍ ഷിബിന്‍(27), നടുക്കണ്ടി ശ്രീജേഷ്(27), കാര്യപറമ്പത്ത് ഡല്‍ജിത്ത് (27), തിരുവള്ളൂര്‍ പുത്തന്‍പുരയില്‍ ജിതിന്‍(24), പനയുള്ളപറമ്പത്ത് ബിജിന്‍ലാല്‍ (27) എന്നിവരെയാണ് വടകര ഡിവൈഎസ്പികെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മുസ്ലിംലീഗ് കുറ്റിയാടി മണ്ഡലം കമ്മറ്റി ഓഫീസ് ആദ്യ ദിവസം അക്രമിച്ചകേസില്‍ രണ്ടു പേരും, തോടന്നൂരിലെ മുസിലിം ലീഗ് ഓഫീസ് ആക്രമിച്ച കേസില്‍ എട്ടു പേരുമാണ് അറസ്റ്റിലായത്. അതേസമയം തിരുവള്ളൂരിലെ വിവിധ സിപിഎം ഓഫീസുകള്‍ അക്രമിച്ച കേസില്‍ 12 ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം അക്രമസംഭവങ്ങളില്‍ പങ്കുള്ളതായി തെളിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച പോലീസ് പ്രദേശത്ത് നടത്തിയ വ്യാപക റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. വടകര, തിരുവള്ളൂര്‍, തോടന്നൂര്‍ എന്നിവിടങ്ങളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 25 കേസുകളിലായി 350 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമം, ബോംബേറ്, ഓഫീസ് കത്തിക്കല്‍, ആയുധം കൈവശം വെക്കല്‍ എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളിലെല്ലാം തന്നെ ജാമ്യമില്ലാ വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം വടകര ഏരിയാ കമ്മറ്റി ഓഫീസായ കേളുവേട്ടന്‍ മന്ദിരം ആക്രമിച്ച സംഭവത്തില്‍ 6 പ്രതികളെയും, ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ബോംബെറിഞ്ഞ കേസില്‍ 10 പ്രതികളേയും, ബിജെപി സംസ്ഥാന സെക്രട്ടറി വികെ സജീവന്റെ വീട് അക്രമിച്ച കേസിലെ പ്രതികളെയും തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ അറസ്റ്റ് പോലുള്ള നടപടികളെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. കുറച്ചു ദിവസങ്ങളായി വടകരയിലും മറ്റും ഉടലെടുത്ത അക്രമ സംഭവങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ മുന്നൂറിലധികം പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും എസ്‌ഐമാരുള്‍പ്പടെയുള്ള സംഘമാണ് വിവിധ മേഖലകളില്‍ നിലയുറപ്പിച്ചിരിക്കുന്നത്.  പോലിസ് കലാപത്തിന് ഒരുക്കം കൂട്ടുന്നതായി യൂത്ത്‌ലീഗ്വടകര: തിരുവള്ളൂര്‍, തോടന്നൂര്‍ മേഖലകളില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് പൊലീസ് ഒത്താശ ചെയ്ത് നല്‍കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തിരുവള്ളൂര്‍ േതാടന്നൂര്‍ മേഖലയിലെ അക്രമം നടന്ന മുസ്‌ലിം ലീഗ് ഓഫീസുകള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നും അദ്ദേഹം. അക്രമികളെ പിടികൂടുന്നതിന് പകരം നിരപരാധികളെ വേട്ടയാടുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. മു്സ്ലിം ലീഗിന്റെ സംസ്ഥാന സമിതിയംഗവും മുന്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കണ്ടിയില്‍ അബ്ദുള്ളയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിന്റെ വാതിലും ജനല്‍ചില്ലുകളും തകര്‍ത്ത ശേഷം ഇവരുടെ രണ്ട് മക്കളെ കസ്റ്റഡിയിലെടുത്തതായും, സമീപത്തെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലും പ്രകോപനപരമായ സമീപനം പൊലീസ് സൃഷ്ടിച്ചതായും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ ഒത്താശയോടെ സിപിഎം സ്‌പോണ്‍സര്‍ ചെയ്യുന്ന കലാപം ആസൂത്രിതമാണ്. അക്രമം അടിച്ചമര്‍ത്തുന്നതിന് പകരം എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. എന്നും സമാധാനത്തിനോടൊപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണ് ലീഗ്. പഞ്ചായത്ത്തല സര്‍വ്വകക്ഷി യോഗ തീരുമാന പ്രകാരം ശനിയാഴ്ച വൈകീട്ട് 3 മണിക്ക് തോടന്നൂരില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഎം പ്രാദേശിക നേതൃത്വം പങ്കെടുക്കാതിരുന്നത് അക്രമത്തിന് കോപ്പ് കൂട്ടുന്നതില്‍ ഇവരുടെ പങ്ക് തെളിയിക്കുകയാണ്. അക്രമങ്ങള്‍ക്കെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ട് 4 മണിക്ക് തിരുവള്ളൂരില്‍ ബഹുജന കൂട്ടായ്മ നടത്തുമെന്നും നേതൃത്വം അറിയിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍, ട്രഷറര്‍ ടിപി റഷീദ്, മുന്‍ സംസ്ഥാന സെക്രട്ടറി കെടി അബ്ദുറഹിമാന്‍, എംപി ഷാജഹാന്‍, റഫീഖ് മലയില്‍, എഫ്എം മുനീര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം സംബന്ധിച്ചു.
Next Story

RELATED STORIES

Share it