kozhikode local

തിരുവമ്പാടി മണ്ഡലത്തില്‍ 144 കോടിയുടെ ഭരണാനുമതി


മുക്കം: മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ വരെയുള്ള റോഡിന് 144 കോടി രൂപ യുടെ ഭരണാനുമതി ലഭിച്ചതായി ജോര്‍ജ് എം തോമസ് എംഎല്‍എ അറിയിച്ചു.
കഴിഞ്ഞദിവസം ചേര്‍ന്ന കിഫ്ബി എക്‌സിക്യുട്ടീവ് കമ്മറ്റി യോഗത്തി ലാണ് മലയോര ഹൈവേ പദ്ധതിക്ക് ഭരണാനുമതിയായത്.കോടഞ്ചേരിബബ പുലിക്കയം -നെല്ലി പൊയില്‍ -പുല്ലൂരാംപാറ -പുന്നക്കല്‍ -കുടരഞ്ഞി -കൂമ്പാറ-അകമ്പുഴ വഴിയാണ് നിര്‍ദിഷ്ഠ ഹൈവേ കക്കാടംപൊയിലില്‍ എത്തുന്നത്. 33.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 12 മീറ്റര്‍ വീതിയില്‍ ദേശീയ നിലവാരത്തിലാണ് നിര്‍മിക്കുന്നത്. ഇതിനാവശ്യമായ മിക്കവാറും സ്ഥലവും നാട്ടുകാര്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്. സാങ്കേതികാനുമതി ലഭ്യമാക്കി റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു.മലയോര ജനതയുടെ ദീര്‍ഘകാല ആവശ്യമാണ് മലയോര ഹൈവേക്ക് ഭരണാനുമതിയായതോടെയാഥാര്‍ഥ്യ മാകുന്നത്. 87 കോടി രൂപയുടെ അനുമതിയായ തിരുവമ്പാടി മണ്ഡലത്തിലെ മറ്റൊരു പ്രധാന റോഡായ കൈതപ്പൊയില്‍ -മുക്കം രണ്ടുവരിപാത ടെന്‍ഡര്‍ നടപടികള്‍പൂര്‍ത്തിയാക്കിവൈകാതെ പ്രവൃത്തി ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.
മലയോരത്തെ വികസന മുന്നേറ്റത്തിന്റെ ഗതിവേഗം കൂട്ടുന്ന രണ്ട് സുപ്രധാന റോഡ് പ്രവൃത്തികള്‍ക്കുമായി 231 കോടി രൂപയുടെ അംഗീകാരം നേടാനായത് മലയോര മേഖലയിലാകെ വലിയ ആഹഌദം ഉയര്‍ത്തിയിട്ടുണ്ട്.






Next Story

RELATED STORIES

Share it