kozhikode local

തിരുവമ്പാടിയില്‍ എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മുക്കം: തിരുവമ്പാടിയില്‍ എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. സംസ്ഥാന മാര്‍ക്കറ്റില്‍ ഒരു ലക്ഷവും വിദേശ മാര്‍ക്കറ്റില്‍ 2 ലക്ഷവും വില വരുന്ന 3.16 ഗ്രാം മയക്കുമരുന്നുമായി മലപ്പുറം മേലാറ്റൂര്‍ സ്വദേശി മുഹമ്മദ് ഷരീഫ്(25) ആണ് തിരുവമ്പാടി പോലിസിന്റെ പിടിയിലായത്.
തിരുവമ്പാടി ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റിന് സമീപത്ത് മയക്കുമരുന്നുമായി ഒരാള്‍ എത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താമരശേരി ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്ക് മരുന്ന് പിടികൂടിയത്. മുക്കം, താമരശ്ശേരി, തിരുവമ്പാടി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് എസ്‌ഐ സനല്‍രാജ് പറഞ്ഞു. ബാംഗ്ലൂരില്‍ നിന്നാണ് മയക്ക് മരുന്ന് എത്തിച്ചതെന്നും എസ്‌ഐ അറിയിച്ചു.
എംഡിഎം എ മയക്കുമരുന്ന് അര ഗ്രാമിലധികം കൈവശം വെക്കുന്നത് മയക്കുമരുന്ന് നിരോധന നിയമപ്രകാരം 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതിന്റെ വളരെ കുറഞ്ഞ രീതിയിലുള്ള ഉപയോഗം തന്നെ വിഷാദരോഗം, മാനസിക രോഗം തുടങ്ങിയവക്ക് വരെ കാരണമാവും.
നിശാപാര്‍ട്ടികളിലാണ് കൂടുതലായും എംഡിഎംഎ ഉപയോഗിക്കുന്നത്. ശരാശരി 7 മണിക്കൂര്‍ വരെ ലഹരി ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.തിരുവമ്പാടി എസ്‌ഐ സനല്‍രാജിനെ കൂടാതെ എഎസ്‌ഐ സൂരജ്, സിപിഒമാരായ അനൂപ്,അനീസ്,സപ് നേഷ്, ഡിവൈഎസ്പി സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, ഷിബില്‍ ജോസഫ് എന്നിവരും ചേര്‍ന്നാണ് മയക്ക് മരുന്ന് പിടികൂടിയത്.
Next Story

RELATED STORIES

Share it