Flash News

ജില്ലാ പോലിസ് മേധാവിയുടെ ഓഫീസ് കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം

ജില്ലാ പോലിസ് മേധാവിയുടെ ഓഫീസ് കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം
X


തിരുവനന്തപുരം: തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ഓഫീസിലെ കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം. നാല്‍പ്പതോളം കംപ്യൂട്ടറുകള്‍ വൈറസ് ആക്രമണത്തില്‍ തകരാറിലായി. സൈബര്‍ ആക്രമണം നേരിട്ട കംപ്യൂട്ടറുകളുടെ തകരാര്‍ സൈബര്‍ സെല്ലും സൈബര്‍ ഡോമും ചേര്‍ന്ന് പരിഹരിച്ചു. വാനാെ്രെക വൈറസ് ആക്രമണത്തിന് സമാനമായ രീതിയിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചക്ക് ശേഷമാണ് മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ കംപ്യൂട്ടറുകളില്‍ സൈബര്‍ ആക്രമണം നടന്നത്. വാനാെ്രെക അല്ലെന്ന് സൈബര്‍ ഡോം സ്ഥിരീകരിച്ചു. പെറ്റിഷന്‍ ഫയല്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഇമെയില്‍ ഓപ്പണ്‍ ചെയതപ്പോഴാണ് സൈബര്‍ ആക്രമണം ഉണ്ടായതെന്ന് പോലിസ് പറഞ്ഞു. കംപ്യൂട്ടര്‍ ഓണാകുമ്പോള്‍ എംഎസ്എസ്ഇസിഎസ്ബിസി എന്ന് തെളിഞ്ഞുവന്ന ശേഷം ഓട്ടോമാറ്റിക്കായി കംപ്യൂട്ടറുകള്‍ ഓഫാകുകയായിരുന്നു.
റൂറല്‍ എസ്പി ഓഫീസിലെ കംപ്യൂട്ടറുകളെ നെറ്റ്‌വര്‍ക്ക് കണക്ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് കൂടുതല്‍ കംപ്യൂട്ടറുകള്‍ തകരാറിലാകാന്‍ കാരണമെന്ന് സൈബര്‍ സെല്ലിലെ സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it