Flash News

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്നു

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്നു
X
syamdev

തിരുവനന്തപുരം: വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ ഒരു സംഘം പേര്‍ തല്ലിക്കൊന്നു. വക്കം മണക്കാട്ട് വീട്ടില്‍ ഷബീറാണ്(23) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. വക്കം റെയില്‍വേ ക്രോസിനടത്താണ് സംഭവം നടന്നത്.  യുവാവിന്റെ കൂടെയുണ്ടായിരുന്ന ഉണ്ണികൃഷ്ണനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലിസ് വ്യക്തമാക്കി. ഇവര്‍ ഒളിവിലാണ്. അടിയേറ്റ് ബോധരഹിതനായ യുവാവിനെ വീണ്ടും സംഘം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നാണ് യുവാവ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it