തിരുവനന്തപുരം

തിരുവനന്തപുരം  ഒരു മുന്നണിയോടും സ്ഥിരമായ രാഷ്ട്രീയാഭിമുഖ്യം പുലര്‍ത്താത്ത തലസ്ഥാന ജില്ല ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതമാണ്. ഇരു മുന്നണികളും ഒരുപോലെ വിജയം അവകാശപ്പെടുമ്പോഴും കേരളത്തിന്റെ പൊതു രാഷ്ട്രീയ മനസ്സിനൊപ്പമാണ് തലസ്ഥാനവും സഞ്ചരിക്കുകയെന്നതാണ് ചരിത്രം. 1987, 1996, 2006 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജില്ലയിലെ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടിയപ്പോള്‍ സംസ്ഥാന ഭരണവും അവര്‍ പിടിച്ചു. അതേസമയം, 1991, 2001, 2011 വര്‍ഷങ്ങളില്‍ യുഡിഎഫ് എട്ടുമുതല്‍ 10 സീറ്റുവരെ ജില്ലയില്‍ നേടിയപ്പോള്‍ കേരളവും യുഡിഎഫിനൊപ്പം നിന്നു. അതുകൊണ്ടുതന്നെ തലസ്ഥാന ജില്ലയുടെ കാര്യത്തില്‍ ചരിത്രത്തില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു ഇരുമുന്നണികളും. 14 മണ്ഡലങ്ങളുള്ള തിരുവനന്തപുരത്ത് നിലവില്‍ യുഡിഎഫ്- 9, എല്‍ഡിഎഫ്- 5 എന്നിങ്ങനെയാണ് കക്ഷിനില. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പരിശോധിച്ചാല്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. 26 അംഗ ജില്ലാ പഞ്ചായത്തില്‍ 19 ഉം എല്‍ഡിഎഫിനൊപ്പമായിരുന്നു. നേരത്തെ ഭരണം പിടിച്ചിരുന്ന യുഡിഎഫ് ആറിലൊതുങ്ങി. വിജയത്തിന് മാറ്റ് കുറവാണെങ്കിലും തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, നെടുമങ്ങാട്, വ ര്‍ക്കല മുനിസിപ്പാലിറ്റികളുടെ ഭരണവും പിടിച്ചെടുത്തു. 73 ഗ്രാമപ്പഞ്ചായത്തുകളില്‍ 50ഓളം എല്‍ഡിഎഫ് പിടിച്ചപ്പോള്‍ നേരത്തെ അത്രത്തോളം ഭരിച്ചിരുന്ന യുഡിഎഫിന് ലഭിച്ചതാവട്ടെ 19 മാത്രം. 11 ബ്ലോക്കുകളില്‍ ഒമ്പതിലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ജില്ലയി ല്‍ ഏഴ് വാര്‍ഡുകളില്‍ എസ്ഡിപിഐ വിജയം നേടി.എല്ലാ പാര്‍ട്ടികളില്‍നിന്നും പ്രമുഖര്‍ മല്‍സരരംഗത്തുള്ളതാണ് ജില്ലയെ ശ്രദ്ധേയമാക്കുന്നത്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉള്‍പ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തി ല്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കൂടിയെത്തിയതോടെ മല്‍സരത്തിന് താരപരിവേഷവും കൈവന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പണം ആരംഭിച്ച സാഹചര്യത്തില്‍ അങ്കത്തട്ടില്‍ പ്രചാരണച്ചൂട് മുറുകിയിരിക്കുകയാണ്. ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന ജില്ലകളിലൊന്നാണ് തിരുവനന്തപുരം. പ്രമുഖ സ്ഥാനാര്‍ഥികളെ അവര്‍ രംഗത്തിറക്കിയപ്പോള്‍ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണമ ല്‍സരത്തിന് വഴിയൊരുങ്ങി. വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിലാണ് എസ്ഡിപിഐ മാറ്റുരയ്ക്കുന്നത്. വര്‍ക്കല, കോവളം, വാമനപുരം തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മല്‍സരിക്കുന്നത്.

നേമം

നേമം  എല്‍ഡിഎഫിന്റെ സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിയും ബിജെപിയുടെ ഒ രാജഗോപാലും തമ്മിലാണ് പ്രധാന മല്‍സരം. എല്‍ഡിഎഫ് ക്യാംപില്‍നിന്ന് കേരള കോ ണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം വിട്ട് ജെഡിയുവില്‍ ചേക്കേറിയ വി സുരേന്ദ്രന്‍പിള്ളയാണ് യുഡിഎഫിനുവേണ്ടി പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്. മണ്ഡലത്തില്‍ ശിവന്‍കുട്ടിയുടേത് മൂന്നാമൂഴമാണ്. നായര്‍, ഈഴവ, മുസ്‌ലിം വോട്ടുകളാണ് മണ്ഡലത്തില്‍ നിര്‍ണായകമാവുക. (2011ല്‍ 6,415 വോട്ടിന് വി ശിവന്‍കുട്ടി ഒ രാജഗോപാലിനെ തോല്‍പ്പിച്ചു)

വട്ടിയൂര്‍ക്കാവ്

വട്ടിയൂര്‍ക്കാവ്  സിറ്റിങ് എംഎല്‍എ കെ മുരളീധരന്‍ വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫിന് വേണ്ടി അങ്കത്തിനിറങ്ങിയപ്പോള്‍ മണ്ഡലം പിടിക്കാനായി മുന്‍ എംപി ടി എന്‍ സീമയെ ആണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കൂടിയെത്തിയതോടെ മണ്ഡലത്തില്‍ ത്രികോണമല്‍സരമായി. (2011ല്‍ കെ മുരളീധരന്‍ 16,167 വോട്ടിന് ചെറിയാന്‍ ഫിലിപ്പി നെ തോല്‍പ്പിച്ചു)

തിരുവനന്തപുരം

തിരുവനന്തപുരം സിറ്റിങ് എംഎല്‍എയായ മന്ത്രി വി എസ് ശിവകുമാര്‍ (കോണ്‍) യുഡിഎഫിന് വേണ്ടി രംഗത്തെത്തുമ്പോള്‍ എതിരാളി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പാളയത്തിലെത്തിയ ആന്റണി രാജുവാണ് എതിരാളി. കെഎം മാണിക്കെതിരായ ആരോപണങ്ങളെ മു ന്‍പന്തിയില്‍നിന്ന് പ്രതിരോധിച്ച ആന്റണി രാജു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചാണ് എല്‍ഡിഎഫിലെത്തുന്നത്. ബിജെപിക്കായി ക്രിക്കറ്റ് താരം ശ്രീശാന്തും എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി ബാറുടമ ബിജു രമേശും മല്‍സരരംഗത്തുണ്ട്. (2011ല്‍ വി എസ് ശിവകുമാര്‍ 5,352 വോട്ടിന് വി സുരേന്ദ്രന്‍പിള്ളയെ പരാജയപ്പെടുത്തി)

കഴക്കൂട്ടം

കഴക്കൂട്ടം  കടുത്ത ത്രികോണമല്‍സരത്തിലേക്ക് കടന്നപ്പോള്‍ ഇരു മുന്നണികള്‍ക്കും വിജയം അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്. സിറ്റിങ് എംഎല്‍എ എംഎ വാഹിദിനെ നേരിടാന്‍ സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. സമീപകാല തിരഞ്ഞെടുപ്പുകളിലെ മേല്‍ക്കൈ മുതലാക്കി മണ്ഡലം പിടിക്കാന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരനാണ് ബിജെപിക്ക് വേണ്ടി പോരിനിറങ്ങിയത്.(2011ല്‍ എംഎ വാഹിദ് 2,196 വോട്ടിന് സി അജയകുമാറിനെ തോല്‍പ്പിച്ചു)

കോവളം

കോവളം  രണ്ടാം അങ്കത്തിനിറങ്ങുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജമീലാ പ്രകാശത്തെ അടിയറവ് പറയിക്കാന്‍ എം വി ന്‍സന്റിനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. തീരദേശമേഖലയായ കോവളത്ത് ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്റെ നിലപാടുകളാണ് നിര്‍ണായകമാവുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസ്സിന്റെ ടി എന്‍ സുരേഷ് മല്‍സരിക്കുന്നു. (2011ല്‍ ജമീലാ പ്രകാശം 7,205 വോട്ടുകള്‍ക്ക് ജോര്‍ജ് മേഴ്‌സിയറെ തോല്‍പ്പിച്ചു)

കാട്ടാക്കട

കാട്ടാക്കട  മണ്ഡലം നിലനിര്‍ത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും സ്പീക്കറുമായ എ ന്‍ ശക്തന്‍. മണ്ഡലത്തിലെ നാടാര്‍ വോട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് യുഡിഎഫിന്റെ പ്രചാരണം. ശക്തനെതിരേ യുവനിരയില്‍ നിന്നുള്ള ഐബി സതീഷിനെ എല്‍ഡിഎഫ് മണ്ഡലത്തിലിറക്കിയപ്പോള്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസാണ് ബിജെപി സ്ഥാനാര്‍ഥി. എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥി അഷ്‌റഫ് പ്രാവച്ചമ്പലവും മണ്ഡലത്തില്‍ സജീവമായി മല്‍സരരംഗത്തുണ്ട്. (2011ല്‍ എന്‍ ശക്തന്‍ 12,916 വോട്ടുകള്‍ക്ക് എംവി ജയ ഡാളിയെ തോല്‍പ്പിച്ചു)

വര്‍ക്കല

വര്‍ക്കല  യുഡിഎഫ് സ്ഥാനാര്‍ഥി വര്‍ക്കല കഹാറിനെ നേരിടാന്‍ എല്‍ഡിഎഫില്‍ നിന്ന് ആനത്തലവട്ടം ആനന്ദനെയാണ് മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ.വി ജോയിക്കാണ് സിപിഎം അവസരം നല്‍കിയത്. ബിഡിജെഎസ്സിന്റെ എസ്ആര്‍എം അജിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി വേലുശ്ശേരി സലാമും രംഗത്തുണ്ട്. (2011ല്‍ വര്‍ക്കല കഹാര്‍ 10,710 വോട്ടുകള്‍ക്ക്് എ എ റഹീമിനെ തോല്‍പ്പിച്ചു)

ആറ്റിങ്ങല്‍

ആറ്റിങ്ങല്‍  സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ബി സത്യന്‍ നേരിടുന്നത് യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍എസ്പിയിലെ കെ ചന്ദ്രബാബുവിനെയാണ്. എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥിയായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ മല്‍സരിക്കുന്നു. (2011ല്‍ ബി സത്യന്‍ 30,065 വോട്ടുകള്‍ക്ക് തങ്കമണി ദിവാകരനെ തോല്‍പ്പിച്ചു)

ചിറയിന്‍കീഴ്

ചിറയിന്‍കീഴ്  എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ വി ശശിയും യുഡിഎഫിലെ കെഎസ് അജിത്കുമാറും തമ്മിലാണ് മല്‍സരം. (2011ല്‍ വി ശശി 12,225 വോട്ടുകള്‍ക്ക് കെ വിദ്യാധരനെ തോല്‍പ്പിച്ചു)

നെടുമങ്ങാട്

നെടുമങ്ങാട് എല്‍ഡിഎഫിനും യുഡിഎഫിനും വേരോട്ടമുള്ള മണ്ഡലമാണെങ്കിലും മൂന്നു തവണയായി കോണ്‍ഗ്രസിലെ പാലോട് രവിയാണ് വിജയിക്കുന്നത്. നാലാം അങ്കത്തിനിറങ്ങുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയെ തളയ്ക്കാന്‍ കരുനാഗപ്പള്ളി സിറ്റിങ് എംഎല്‍എയായ മുന്‍മന്ത്രി സി ദിവാകരനെ (സിപിഐ)യാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. സ്ഥാനാര്‍ത്ഥിയായി ഇത്തവണ സിപിഐ കൊല്ലം ജില്ലാകമ്മിറ്റി നിര്‍ദേശിച്ചില്ലെങ്കിലും ദിവാകരന്റെ പേര് നെടുമങ്ങാട്ടേക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു. വി വി രാജേഷാണ് ബിജെപി സ്ഥാനാര്‍ഥി. എസ്ഡിപിഐ- എസ്പി സഖ്യസ്ഥാനാര്‍ഥിയായി അബ്ദുല്‍ സലാം പനവൂര്‍ മല്‍സരിക്കുന്നു.(2011ല്‍ പാലോട് രവി 5,030 വോട്ടുകള്‍ക്ക് പി രാമചന്ദ്രനെ തോല്‍പ്പിച്ചു.)

വാമനപുരം

വാമനപുരം  സിറ്റിങ് എംഎ ല്‍എ കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍ ഒരവസരംകൂടി ആവശ്യപ്പെട്ടെങ്കിലും യുവനിരയ്ക്ക് അവസരം നല്‍കുന്നതിനായി സിപിഎം അദ്ദേഹത്തെ മാറ്റിനിര്‍ത്തി. പകരം അഡ്വ. സി കെ മുരളിക്കാണ് എല്‍ഡിഎഫ് ടിക്കറ്റ് നല്‍കിയത്. ഇതേത്തുടര്‍ന്ന് സിപിഎമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നത തിരഞ്ഞെടുപ്പിലും പ്രതിഫലി ക്കും. ടി. ശരത്ചന്ദ്ര പ്രസാദ് (കോണ്‍.) യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്കുവേണ്ടി ബിഡിജിഎസ്സിന്റെ വിപി ന്‍കുമാറും മല്‍സരരംഗത്തുണ്ട്. എസ്ഡിപിഐ ജില്ലാ സെക്രട്ടറി തച്ചോണം നിസാമുദ്ദീനാണ് എസ്ഡിപിഐ- എസ്പി സഖ്യ സ്ഥാനാര്‍ഥി. (2011ല്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ 2,236 വോട്ടുകള്‍ക്ക് അഡ്വ. സി മോഹനചന്ദ്രനെ തോല്‍പ്പിച്ചു)

അരുവിക്കര

അരുവിക്കര  സിറ്റിങ് എംഎ ല്‍എ കെ എസ് ശബരീനാഥന്‍ (യുഡിഎഫ്) നാലു മാസത്തിനുശേഷം രണ്ടാം അങ്കത്തിനിറങ്ങുന്നു. ജി കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പിതാവിന്റെ അതേ ഭൂരിപക്ഷത്തിനാണ് ശബരീനാഥന്‍ നിയമസഭയിലെത്തിയത്. എ എ റഷീദിനെയാണ് എല്‍ഡിഎഫ് മണ്ഡലം പിടിക്കാന്‍ ഇറക്കിയിട്ടുള്ളത്. സിപിഎം പ്രാദേശികഘടകത്തില്‍ എ എ റഷീദിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ആദ്യം എതിര്‍പ്പുയര്‍ന്നെങ്കിലും നേതൃത്വം ഇടപെട്ട് പരിഹരിച്ചു. ചലച്ചിത്ര സംവിധായക ന്‍ രാജസേനനാണ് ബിജെപി സ്ഥാനാര്‍ഥി. എസ്ഡിപിഐ- എസ്പി സഖ്യസ്ഥാനാര്‍ഥിയായി എംഎ ജലീലും മല്‍സരിക്കുന്നു. (2011ല്‍ ജി കാര്‍ത്തികേയന്‍ 10,674 വോട്ടിന് അമ്പലത്തറ ശ്രീധരന്‍നായരെ തോല്‍പ്പിച്ചു. 2015ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെ എസ് ശബരീനാഥ് 10,128 വോട്ടിന് എം വിജയകുമാറിനെ തോല്‍പ്പിച്ചു.)

പാറശ്ശാല

പാറശ്ശാല  സിറ്റിങ് എംഎല്‍എ എടി ജോര്‍ജി (യുഡിഎഫ്) നെ താഴെയിറക്കാന്‍ സികെ ഹരീന്ദ്രനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ വോട്ടിനാണ് എടി ജോര്‍ജിന്റെ വിജയം. അതിനാല്‍ മണ്ഡലത്തില്‍ പോരാട്ടം തീപാറുകയാണ്. എടി ജോ ര്‍ജിന് സീറ്റ് നല്‍കുന്നതിനെതിരേ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. (2011ല്‍ എടി ജോര്‍ജ് 505 വോട്ടിന് ആനാവൂര്‍ നാഗപ്പനെ തോല്‍പ്പിച്ചു)

നെയ്യാറ്റിന്‍കര

നെയ്യാറ്റിന്‍കര  കാലമാറ്റത്തിന്റെ ചരിത്രമാണ് നെയ്യാറ്റിന്‍കരക്ക് പറയാനുള്ളത്. സിറ്റിങ് എംഎല്‍എയായിരുന്ന ആര്‍ ശെല്‍വരാജ് (സിപിഎം) എല്‍ഡിഎഫ് വിട്ടാണ് യുഡിഎഫ് പാളയത്തിലെത്തുന്നത്. മുന്നണി മാറുന്നതിനൊപ്പം രാജി ന ല്‍കിയ ശെല്‍വരാജിന് തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും വിജയം നേടി. മണ്ഡലം തിരിച്ചുപിടിക്കാനായി കെ ആന്‍സലനെ (സിപിഎം)യാണ് എ ല്‍ഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. (2011ല്‍ ആര്‍ ശെല്‍വരാജ് 6,702 വോട്ടിന് തമ്പാനൂര്‍ രവിയെ തോല്‍പ്പിച്ചു. 2012ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്‍ ശെ ല്‍വരാജ് 6,334 വോട്ടിന് എഫ് ലോറന്‍സിനെ തോല്‍പ്പിച്ചു)
Next Story

RELATED STORIES

Share it