തിരുവനന്തപുരം-മാലി വിമാനം റണ്‍വേ മാറി; തലനാരിഴയ്ക്ക് അപകടം ഒഴിവായി

ന്യൂഡല്‍ഹി: 136 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം മാലിയിലെ നിര്‍മാണത്തിലിരിക്കുന്ന റണ്‍വേയിലിറങ്ങി. സംഭവത്തെതുടര്‍ന്ന് രണ്ടു പൈലറ്റുമാരെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി. തരുവനന്തപുരത്തു നിന്നും മാലിയിലേക്ക് പറന്ന എ320 വിമാനമാണ് മാലിയിലെ വെലാന അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍മാണം പൂര്‍ത്തിയാവാത്ത റണ്‍വേയില്‍ ഇറക്കിയത്.
യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടി. തെറ്റായ റണ്‍വേയിലാണ് വിമാനമിറങ്ങിയതെന്നു മനസ്സിലാക്കിയ പൈലറ്റുമാര്‍ ബ്രേക്കിട്ടപ്പോഴായിരിക്കാം അതു സംഭവിച്ചതെന്നു അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it