Flash News

തിരുവനന്തപുരം പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു

തിരുവനന്തപുരം പാങ്ങപ്പാറയില്‍ മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു
X


തിരുവനന്തപുരം: പാങ്ങപ്പാറയില്‍ ഫഌറ്റ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് നാലു മരണം. മരിച്ചവരില്‍ ഒരാള്‍ മലയാളിയും മൂന്നുപേര്‍ ഇതരസംസ്ഥാനതൊഴിലാളികളാണ്. തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാര്‍ സ്വദേശി ബര്‍മന്‍, ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്. നാലുപേരുടെ മൃതദേഹങ്ങളും പുറത്തെടുത്തിട്ടുണ്ട്. അപകടത്തില്‍ പെട്ട മറ്റൊരു മലയാളിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ജെ.സി.ബി അടക്കമുള്ളവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അഞ്ചുപേരാണ് മണ്ണിനടിയില്‍ പെട്ടിരുന്നത്.

[related]
Next Story

RELATED STORIES

Share it