തിരുവനന്തപുരം ഏകദിനം: ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു; വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം കിഴിവ്
BY kasim kzm18 Oct 2018 2:33 AM GMT
kasim kzm18 Oct 2018 2:33 AM GMT
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. 1000 (അപ്പര്‍ ടിയര്‍), 2000 (ലോവര്‍ ടിയര്‍ ചെയര്‍), 3000 (സ്‌പെഷ്യല്‍ ചെയര്‍) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റുകള്‍ പേടിഎം വഴിയും ശിശെറലൃ.ശി വഴിയും (ംംം. ുമ്യാേ.രീാ, ംംം.ശിശെറലൃ. ശി) മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ.
സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഡിജിറ്റല്‍ ടിക്കറ്റുകളോ പ്രിന്റൗട്ടുകളോ ഉപയോഗിക്കാം. ഓണ്‍ലൈന്‍ ലിങ്ക് കെസിഎ വെബ്‌സൈറ്റിലും ലഭ്യമാണ്. പേടിഎം വഴി രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റ് ലഭിക്കും. സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാന്‍ ടിക്കറ്റിനു പുറമേ പ്രൈമറി ടിക്കറ്റ് ഹോള്‍ഡറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. വിദ്യാര്‍ഥികള്‍ സ്‌കൂളിലെയോ കോളജിലെയോ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.
വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയുടെ ടിക്കറ്റില്‍ 50 ശതമാനം കിഴിവ് ലഭിക്കും. 1000 രൂപയുടെ ടിക്കറ്റിന് പ്രത്യേകം സീറ്റ് നീക്കിവയ്ക്കുന്നതല്ല. 2000ന്റെയും 3000ന്റെയും ടിക്കറ്റുകള്‍ക്കുള്ള സീറ്റുകള്‍ പേടിഎം ആപ്പിലെ ലേഔട്ട് നോക്കി ബുക്ക് ചെയ്യാവുന്നതാണ്. ഒരാള്‍ക്ക് ഒരു യൂസര്‍ ഐഡിയില്‍ നിന്നു പരമാവധി ആറു ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഒരു ഐഡിയില്‍ നിന്ന് ഒരു തവണ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ.
ഇതാദ്യമായാണ് വില്‍പനയ്ക്കുള്ള 100 ശതമാനം ടിക്കറ്റും ഓണ്‍ലൈന്‍ വഴി വില്‍പന നടത്തി മല്‍സരത്തിന് സ്‌റ്റേഡിയത്തിനകത്തേക്ക് ഡിജിറ്റല്‍ എന്‍ട്രി നടപ്പാക്കുന്നത്. നവംബര്‍ ഒന്നിനാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ക്രിക്കറ്റിന് വേദിയൊരുങ്ങുന്നത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത്, കെസിഎ പ്രസിഡന്റ് സാജന്‍ കെ വര്‍ഗീസ്, സെക്രട്ടറി ശ്രീജിത്ത് വി നായര്‍, ഖജാന്‍ജി കെ എം അബ്ദുറഹ്മാന്‍, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനും ബിസിസിഐ അംഗവുമായ ജയേഷ് ജോര്‍ജ്, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍, പേടിഎം പ്രതിനിധി ഹരി ഗുണ്ട്‌ലപ്പള്ളി സംബന്ധിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT