malappuram local

തിരുനാവായ ഫുഡ് കോര്‍പറേഷന്‍ ഗോഡൗണില്‍ ആദ്യ അരി വാഗണ്‍ എത്തി

കുറ്റിപ്പുറം: പുതുതായി തിരുനാവായയില്‍ ആരംഭിച്ച ഫുഡ് കോര്‍പറേഷന്‍ ഗോഡൗണിലേക്കു അരിയുമായുള്ള ആദ്യ വാഗണ്‍ എത്തി. കുറ്റിപ്പുറത്തെ അരി വാഗണ്‍ ഷെഡ് കഴിഞ്ഞ ഒരു വര്‍ഷമായി അടച്ചിട്ടിരുന്നതിനാല്‍ മുളങ്കുന്നത്ത്കാവ് ഗോഡൗണില്‍ നിന്നായിരുന്നു ഇതുവരെ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് അരിയെത്തിച്ചിരുന്നത്. ഇതോടെ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലെ റേഷന്‍ വിതരണം ഇനി തിരുനാവായ എഫ്‌സിഐ ഗോഡൗണ്‍ വഴിയാകും. തിരുനാവായ എഫ്‌സിഐ ഗോഡൗണില്‍ നിന്നും ലോറി വഴിയായിരിക്കും അരിയും മറ്റു റേഷന്‍ ഉല്‍പന്നങ്ങളും കുറ്റിപ്പുറം ഗോഡൗണിലെത്തിക്കുക.
കുറ്റിപ്പുറം ഗുഡ്‌സ് വാഗണ്‍ ഷെഡ്ഡില്‍ അരിയിറക്കുന്നതിനുള്ള പ്രയാസങ്ങളും വര്‍ഷകാലത്ത് അരി നനയാനുള്ള സാധ്യതകളും കാരണമായിരുന്നു ഇവിടുത്തെ ഗുഡ്‌സ് ഷെഡ് അടച്ചിട്ടിരുന്നത്. ഇന്നലെ 29 വാഗണ്‍ അരിയാണ് തിരുനാവായ ഗോഡൗണിലെത്തിയത്. സിമന്റ് അടക്കമുള്ള മറ്റു ഉല്‍പന്നങ്ങള്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ തിരുനാവായ ഗോഡൗണില്‍ ഗുഡ്‌സ് വാഗണ്‍ മാര്‍ഗം എത്തിച്ചിരുന്നു.
Next Story

RELATED STORIES

Share it