malappuram local

തിരുനാവായ അന്താരാഷ്ട്ര പക്ഷി ഭൂപടത്തിലേക്ക്



തിരുന്നാവായ: അപൂര്‍വ്വയിനം പക്ഷികളുടെ സാന്നിദ്ധ്യവും അവയുടെ ആവാസത്തിനാവശ്യമായ ജൈവ സമ്പത്തിന്റെ സമ്പുഷ്ടി കൊണ്ടും തിരുനാവായയെ അന്താരാഷ്ട്ര പക്ഷി ഭൂപടത്തിലേക്ക് ഉള്‍പ്പെടുത്തുമെന്ന് പക്ഷി നിരീക്ഷകരായ ഡോ.ആദില്‍ നെഫര്‍, ഡോ. സഹീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര പക്ഷി ഗവേഷണ സ്ഥാപനമായ ദി കോര്‍ണല്‍ ലാബ് മുഖേനെ ലോകത്തെ മുഴുവന്‍ പക്ഷി നിരീക്ഷകര്‍ക്കും തിരുന്നാവായയുടെ പക്ഷി സങ്കേതം പരിചയപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ ഇന്ന് തന്നെ ആരംഭിച്ചതായി അവര്‍ പറഞ്ഞു. പരിസ്ഥിതി സംഘടനയായ റീ-എക്കൗ സംഘടിപ്പിച്ച പക്ഷിണാം ബൈഠക്കിന്റെ ഭാഗമായുള്ള ഗ്രീന്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി ഗ്രീന്‍ അസംബ്ലി ഉദ്ഘാടനം ചെയ്തു.  റീ-എക്കൗ പ്രസിഡന്റ് സിപിഎം ഹാരിസ് അധ്യക്ഷത വഹിച്ചു.     കാളികാവ് റൈഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി റഹീസ് മുഖ്യ പ്രഭാഷണം നടത്തി. പക്ഷികളും പക്ഷി സംരക്ഷണവും എന്ന വിഷയത്തില്‍ ഗവേഷക ലതിക കതിരൂര്‍ വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മുളക്കല്‍ മുഹമ്മദാലി, ഇ.എന്‍.കെ അലി, ചങ്ങമ്പള്ള മുസ്തഫ ഗുരുക്കള്‍, ഷാജി ചെറു പാണക്കാടന്‍, എംപിഎ ലത്തീഫ്, എം കെ സതീഷ് ബാബു, കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, വി ബിന്ധു, എന്‍ ജയശ്രീ, പാമ്പലത്ത് ഫസലു എന്നിവര്‍ സംസാരിച്ചു.    രാവിലെ നടന്ന പക്ഷി സംരക്ഷണ ബോധവല്‍കരണ റാലി കാടാമ്പുഴ മൂസ ഗുരുക്കള്‍ ഫഌഗ് ഓഫ് ചെയ്തു. മോനുട്ടി പൊയ്‌ലിശ്ശേരി, സതീശന്‍ കളിച്ചാത്ത്, ചിറക്കല്‍ ഉമ്മര്‍, അബ്ദുല്‍ വാഹിദ് പല്ലാര്‍, സി ഖിളര്‍, റഫീഖ് വട്ടേക്കാട്, വി കെ സിദ്ദീഖ്, സി.കെ നവാസ്,  തസ്ലീന കെ.പി എന്നിവര്‍ നേതൃത്വം നല്‍കി. വാളക്കുളം കെ.എം.എച്ച്.എസ് സ്‌കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പക്ഷി നിരീക്ഷണത്തിന് ശ്രീനില മഹേഷ്, നസ്രുദ്ദീന്‍ പുറത്തൂര്‍, എം.സാദിഖ് തിരുന്നാവായ, നജീബ് പുളിക്കല്‍, ടി.മുഹമ്മദ്, ഇ.കെ അല്‍താഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it