thrissur local

തിരുത്തിക്കാട്ട് ദേവസ്വം ട്രഞ്ചിങ് ഗ്രൗണ്ട് ആക്കുന്നു

ഗുരുവായൂര്‍: കോട്ടപ്പടിയിലെ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നിര്‍മാജ്ജനം ചെയ്യാന്‍ നഗരസഭ കഷ്ടപ്പെടുമ്പോള്‍, തിരുത്തിക്കാട്ട് പറമ്പില്‍ പുതിയ ട്രഞ്ചിങ് ഗ്രൗണ്ട് ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം. ദേവസ്വത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ് തിരുത്തിക്കാട്ട് പറമ്പ്. ഇവിടെ ദിനവും ദേവസ്വം ഉടമസ്ഥതയിലുള്ള ട്രാക്ടര്‍ ഉപയോഗിച്ചാണ് മലിന്യം തള്ളുന്നത്.
നഗരസഭ ഉറവിട മാലിന്യ സംസ്‌കരണം എന്ന മുദ്രാവക്യം ഉയര്‍ത്തുമ്പോഴാണ് ജനവാസ കേന്ദ്രമായ സ്ഥലത്ത് ദേവസ്വം മാലിന്യം തള്ളുന്നത്. മാലിന്യം അവിടെ വെച്ചുതന്നെ കത്തിക്കാന്‍ ശ്രമിക്കുന്നത് സമീപവാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.
മാലിന്യം നനവുള്ളതിനാലും, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉള്‍പ്പെടുന്നതിനാലും പുക പ്രദേശവാസികള്‍ക്ക് വലിയ ആരോഗ്യ പ്രശ്‌നമാണ് ഉയര്‍ത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുസ്ഥലത്ത് അലക്ഷ്യമായി മലിന്യം തള്ളുകയും സുരക്ഷിതമല്ലാത്ത വിധത്തില്‍ കത്തിക്കുയയും ചെയ്യുന്ന ദേവസ്വം നടപടിക്കെതിരെ നിയമപരമായ നടപടി നഗരസഭ സ്വീകരിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it