Flash News

തിരുട്ടു ഗ്രാമങ്ങളില്‍ നിന്ന് മോഷ്ടാക്കള്‍; ജാഗ്രത വേണമെന്ന് ഡിജിപി



തിരുവനന്തപുരം: മഴക്കാലമാരംഭിച്ചതോടെ സംസ്ഥാനത്ത് മോഷണം വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനെതിരേ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാറിന്റെ നിര്‍ദേശ . അയല്‍ സംസ്ഥാനങ്ങളിലെയും തിരുട്ടു ഗ്രാമങ്ങള്‍ എന്നറിയപ്പെടുന്ന സ്ഥലങ്ങളില്‍ നിന്നും നിരവധി പേര്‍  കേരളത്തിലെത്തി മോഷണങ്ങള്‍ നടത്തുന്ന പതിവുണ്ട്. സ്ഥിരമായി ഇത്തരം മോഷണം നടത്തുന്ന രണ്ടായിരത്തി ഇരുന്നൂറോളം  പേരുടെ വിവരങ്ങള്‍ കേരള പോലിസ്  കോട്ടയം ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്‍ മുഖേന ശേഖരിച്ചിട്ടുണ്ട്. ഇവ ഉള്‍പ്പെടെ ശേഖരിച്ച് ഇത്തരം കളവുകള്‍  ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ പോലിസ് മേധാവിമാര്‍ സ്വീകരിക്കണം. മോഷണശ്രമങ്ങള്‍ക്കെതിരേ ജാഗ്രത വേണം ഇതിനായി പോലിസിനോട് സഹകരിക്കാന്‍   പൊതുജനങ്ങളോടും  പോലിസ് മേധാവി  ആവശപ്പെട്ടു.
Next Story

RELATED STORIES

Share it