malappuram local

തിരിയും എണ്ണയുമില്ലാതെ വിളക്ക് കത്തിച്ച് ശാസ്ത്ര ജാലവിദ്യ



മഞ്ചേരി: തിരിയില്ലാതെയും എണ്ണയില്ലാതെയും വിളക്ക് കത്തിക്കാമെന്ന ജാലവിദ്യയുമായി ശാസ്ത്രാധ്യാപക കൂട്ടായ്മ. മഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കുളിലാണ് ശാസ്ത്രാധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ ടെക് സംഘടന ശാസ്ത്രമാജിക് നടത്തിയത്. വിളക്കില്‍ വെള്ളം ഒഴിച്ച് കാല്‍സ്യം കാര്‍ബൈഡ് ഇടുമ്പോള്‍ പുറത്തുവരുന്ന അസറ്റിലിന്‍ വാതകം ഉപയോഗിച്ചാണ് വിളക്ക് കത്തിച്ചത്. കുടത്തിലെ ഭൂതം,  വിശപ്പു മാറാത്ത പത്തായ വയറന്‍, വിസ്‌കിയെ വെള്ളമാക്കല്‍, അമിതമായാല്‍ അമൃതും  വിഷം, കത്തുന്ന ഐസ്, നോട്ടിത്തിന്റെ ശക്തിയില്‍ വിളക്ക് കത്തിക്കാം, അനുസരിക്കുന്ന കുട്ടിച്ചാത്തന്‍ തുടങ്ങി 20 ശാസ്ത്ര മാജിക്കുകളാണ് അവതരിപ്പിച്ചത്. പരിപാടി മേേഞ്ചരി എഇഒ കെ എസ് ഷാജന്‍ ഉദ്ഘാടനം ചെയ്തു. ബിപിഒ മോഹന്‍ രാജ്, പ്രധാനാധ്യാപകന്‍ സെയ്തലവി, ടെക് വൈ. ചെയര്‍മാന്‍ പി കുഞ്ഞിമുഹമ്മദ് സംസാരിച്ചു. പരിശീലനത്തിന് ടെക് ചെയര്‍മാന്‍ ഇല്യാസ് പെരിമ്പലം, കണ്‍വീനര്‍ ബിജു മാത്യു, വി അബ്ദുനാസര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it