തിരിച്ചെത്താനുള്ളത് 260മല്‍സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: ഓഖിക്കു മുമ്പായി മല്‍സ്യബന്ധനത്തിനു കടലില്‍ പോയി ഇതുവരെ മടങ്ങിവരാത്തത് 260 മല്‍സ്യത്തൊഴിലാളികളെന്ന് സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസിന്റെ കണക്ക്. യന്ത്രബോട്ടുകളില്‍ പോയ 157 പേരും ഫൈബര്‍ ബോട്ടുകളില്‍ മല്‍സ്യബന്ധനത്തിനു പോയ 103 മല്‍സ്യത്തൊഴിലാളികളുമാണ് മടങ്ങിയെത്തേണ്ടതെന്ന്് ഏജന്‍സി വ്യക്തമാക്കുന്നു. ഓരോ പ്രദേശത്തുനിന്നും കാണാതായവരുടെ എണ്ണം സംബന്ധിച്ച വിശദവിവരങ്ങളും ഏജന്‍സി പുറത്തുവിട്ടു. യന്ത്രബോട്ടുകളില്‍പോയി കാണാതായവരുടെ പ്രദേശം എണ്ണം എന്നിവ: പരിത്തിയൂര്‍ (26), സൗത്ത് കൊല്ലംകോട് (6), കരുംകുളം (2), കൊച്ചുതുറ (1), പുതിയതുറ (6), പല്ലം (10), പുല്ലുവിള (13), അടിമലത്തുറ (5), വിഴിഞ്ഞം (55), പൂന്തുറ (28), കണ്ണാന്തുറ (3), മരിയനാട് (2). ഫൈബര്‍ ബോട്ടില്‍ മല്‍സ്യബന്ധനത്തിനായി പോയി കാണാതായവര്‍: പൂവാര്‍ (7), പുല്ലുവിള (6), അടിമലത്തുറ (16), വിഴിഞ്ഞം (25), പൂന്തുറ (29), ചെറിയതുറ (2), വലിയതുറ (5), വെട്ടുകാട് (5), കൊച്ചുവേളി (2), തുമ്പ (6). അതേസമയം, വ്യത്യസ്തമായ കണക്കാണ് റവന്യൂ വകുപ്പിന്റെ കൈയിലുള്ളത്. 397 മല്‍സ്യത്തൊഴിലാളികള്‍ ഇനി തിരിച്ചെത്താനുണ്ടെന്നാണ് റവന്യൂ വകുപ്പ് തയ്യാറാക്കിയ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തേ 96 പേര്‍ മാത്രമേ മടങ്ങിവരാനുള്ളൂവെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
Next Story

RELATED STORIES

Share it