Flash News

തിരിച്ചറിവുനേടുന്ന ജനതയെ സംഘപരിവാര്‍ ഭയപ്പെടുന്നു : പി അബ്ദുല്‍ ഹമീദ്

തിരിച്ചറിവുനേടുന്ന ജനതയെ സംഘപരിവാര്‍ ഭയപ്പെടുന്നു : പി അബ്ദുല്‍ ഹമീദ്
X
PFI flagകോഴിക്കോട്: രാജ്യത്ത് അസഹിഷ്ണുതയും അക്രമവും വ്യാപിപ്പിക്കുന്ന സംഘപരിവാര്‍ ഭീകരതക്കെതിരെ പ്രതിഷേധിക്കുകയും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്ന തിരിച്ചറിവ് നേടുന്ന ജനതയെ സംഘപരിവാര്‍ ഭയപ്പെടുന്നതിന്റെ ഉദാഹരണമാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സംഭവ വികാസങ്ങളെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ്.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല ദേശവിരുദ്ധ ശക്തികളുടെ കൂടാരമാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന രാജ്യത്ത് അവശേഷിക്കുന്ന മതേതര ഇടങ്ങളെപ്പോലും ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സ്വതന്ത്ര ഇന്ത്യയുടെ മതേതര ജനാധിപത്യ സങ്കല്‍പ്പത്തിന് കരുത്തുറ്റ ബൗദ്ധിക അടിത്തറ ഒരുക്കിയ കലാലയത്തെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യ സ്‌നേഹികള്‍ രംഗത്തിറങ്ങണം.
സംഘപരിവാര്‍ ഭീകരതക്കെതിരെ ബൗദ്ധിക വെല്ലുവിളി ഉയര്‍ത്തുന്നവരെ തീവ്രവാദികളാക്കി ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ച മാത്രമാണ് ജെ.എന്‍.യു.വിലെ സംഭവ വികാസങ്ങള്‍. രാജ്യത്തെ പ്രയാസപ്പെടുത്തുന്ന ജനതയുടെ വിമോചനത്തെ കുറിച്ച് സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നവരെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ രോഹിത് വെമുലയില്‍ അവസാനിക്കുന്നില്ല എന്ന് തിരിച്ചറിയാന്‍ മതേതര വിശ്വാസികള്‍ക്ക് കഴിയണം.
[related]സവര്‍ണാധിപത്യ താല്‍പര്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് ദലിതരും ന്യൂനപക്ഷക്കാരും പിന്നാക്കകാരുമായ അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളിലെ യുവജനങ്ങളാണെന്ന് തിരിച്ചറിഞ്ഞ സംഘപരിവാര്‍ ഭയപ്പെടുത്തിയും ഇല്ലാതാക്കിയും ഈ ധൈഷണിക ഉയിര്‍ത്തേഴുന്നേല്‍പ്പിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
ജെ.എന്‍.യു.വിലെ പ്രക്ഷോഭകാരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 18 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു
Next Story

RELATED STORIES

Share it