Second edit

തിരിച്ചറിയുന്നതെപ്പോള്‍?

കണ്ണാടിയില്‍ നോക്കുമ്പോള്‍ നമുക്ക് നമ്മെ തിരിച്ചറിയാന്‍ കഴിയുന്നത് നിസ്സാര കാര്യമല്ല. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ മനുഷ്യര്‍ക്കു മാത്രമല്ല ഈ ശേഷിയുള്ളത്. ചിമ്പാന്‍സികളും ആനകളും ചില പക്ഷികളും ഡോള്‍ഫിനുകളും സ്വയം തിരിച്ചറിയാന്‍ കഴിയുന്ന ജീവികളാണ്. ബുദ്ധിശക്തിയുടെ തെളിവായിട്ടാണ് ഈ ശേഷി പരിഗണിക്കപ്പെടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്ന ജീവശാസ്ത്രജ്ഞന്‍മാരുമുണ്ട്. ആനകള്‍ക്കും ഡോള്‍ഫിനുകള്‍ക്കും ഈ കഴിവ് കുറച്ചു കൂടുതലുണ്ട് എന്നു കരുതപ്പെടുന്നു.
വളര്‍ച്ചയുടെ ഏതു ഘട്ടത്തിലാണ് മനുഷ്യരടക്കമുള്ള ജീവിവര്‍ഗങ്ങള്‍ സ്വയം തിരിച്ചറിയാന്‍ തുടങ്ങുന്നത് എന്നതു സംബന്ധിച്ചു വലിയ ഗവേഷണം നടന്നിരുന്നു. കുഞ്ഞുങ്ങള്‍ പൊതുവില്‍ 12 മാസമാവുന്നതോടെ തന്നെ ഈ കഴിവ് ആര്‍ജിക്കുന്നുവെന്നാണു മനസ്സിലാവുന്നത്. ചിമ്പാന്‍സികള്‍ക്ക് അതിനു രണ്ടു വര്‍ഷം വേണം. ഡോള്‍ഫിനുകളുടെ കാര്യത്തിലായിരുന്നു ചെറിയ സംശയമുണ്ടായിരുന്നത്.
ഒരു അമേരിക്കന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഈ വിഷയം സംബന്ധിച്ചു വിപുലമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഡോള്‍ഫിനുകള്‍ മനുഷ്യരേക്കാള്‍ വേഗത്തില്‍ ശാരീരിക വളര്‍ച്ച പൂര്‍ത്തിയാക്കുന്നതിനാല്‍ അവ കുഞ്ഞുങ്ങളേക്കാള്‍ വേഗത്തില്‍ സ്വയം തിരിച്ചറിയാന്‍ തുടങ്ങുന്നു എന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്.
Next Story

RELATED STORIES

Share it