തിരഞ്ഞെടുപ്പ്: 133 കോടി പിടികൂടി

ന്യൂഡല്‍ഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ 133 കോടി രൂപയിലേറെ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തമിഴ്‌നാട്ടിലാണ് ഏറ്റവുമധികം പണം പിടികൂടിയത്. 68.31 കോടി രൂപ തമിഴ്‌നാട്ടില്‍ നിയമിച്ച പ്രത്യേക ചെലവ് നിരീക്ഷണ സംഘങ്ങള്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ആദായനികുതി വകുപ്പ് കഴിഞ്ഞയാഴ്ച മാത്രം പിടിച്ചെടുത്തത് 12 കോടിയോളം രൂപയാണ്. കേരളത്തില്‍ നിന്ന് ഇതുവരെ 17.84 കോടി രൂപ പിടിച്ചെടുത്തു. പശ്ചിമബംഗാളില്‍ 14.56 കോടിയും അസമില്‍ 12.33 കോടിയും പുതുച്ചേരിയില്‍ 17.34 ലക്ഷവും പിടികൂടി.
Next Story

RELATED STORIES

Share it