palakkad local

തിരഞ്ഞെടുപ്പ് സ്‌ക്വാഡുകള്‍ നിരീക്ഷണം കര്‍ശനമാക്കി: ജില്ലാ കലക്ടര്‍

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായി ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്, ഡിസ്ട്രിക്ട് സര്‍വൈലന്‍സ് ടീം എന്നിവ നിരീക്ഷണം കര്‍ശനമാക്കിയതായി ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലും ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡും, ഫഌയിങ് സ്‌ക്വാഡും അതിര്‍ത്തി കടന്നെത്തിയ വാഹനങ്ങളില്‍ പരിശോധന നടത്തി. ചെക്ക് പോസ്റ്റുകളിലൂടെ അനധികൃത പണം കടത്തുന്നത് തടയുന്നതിനായി അഞ്ച് സ്‌ക്വാഡുകളടങ്ങിയ ഡിസ്ട്രിക്ട് സര്‍വൈലന്‍സ് ടീമും സംശയം തോന്നുന്ന വാഹനങ്ങളും അതിലെ യാത്രക്കാരെയും പരിശോധിക്കുകയും ചെയ്തുവരികയാണ്. ജില്ലയില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നില്ല എന്നുറപ്പു വരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് സ്‌ക്വാഡുകളടെ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചത്.
അനധികൃത വാഹനങ്ങളെക്കുറിച്ചോ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം കൈമാറുന്നതായ വിവരങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ ബന്ധപ്പെടണം. മണ്ഡലം, ആന്റി ഡിഫെയ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ക്രമത്തില്‍: തൃത്താല-സി. റഷീദ്-9447163193, പട്ടാമ്പി-എം നന്ദകുമാര്‍-8281070060. ഷൊര്‍ണ്ണൂര്‍- ഫെലിക്‌സ് ഗ്രിഗറി- 9447325051, ഒറ്റപ്പാലം- ഡി. മുരളി - 9446872143, കോങ്ങാട്- കെ. സിദ്ധാര്‍ത്ഥന്‍- 9496091742, മണ്ണാര്‍ക്കാട്- കെ. നാരായണന്‍കുട്ടി- 9446079007, മലമ്പുഴ- വിജയകുമാരന്‍-9447743017, പാലക്കാട്- പി രാജശേഖരന്‍- 9446296475, തരൂര്‍- എന്‍ രാമചന്ദ്രന്‍- 9037680653. ചിറ്റൂര്‍-.ജ്ഞാനമോഹന്‍- 9447943264, നെന്മാറ- എസ് ശിവഷണ്‍മുഖന്‍ - 9846924240. ആലത്തൂര്‍ : സി മോഹനന്‍ - 9447313491.
Next Story

RELATED STORIES

Share it