തിരഞ്ഞെടുപ്പ്: സിപിഎമ്മിന് ലഭിക്കുന്ന വോട്ടിന്റെ ഫലം ബിജെപിക്ക്- ചെന്നിത്തല

കാഞ്ഞങ്ങാട്: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു ലഭിക്കുന്ന ഓരോ വോട്ടിന്റെയും പ്രയോജനം ലഭിക്കുന്നതു ബിജെപിക്കായിരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് കാസര്‍കോട് പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം കണ്ട ഏറ്റവും കഴിവുകെട്ട ഭരണാധികാരിയാണ് നരേന്ദ്രമോദി. രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. രൂപയുമായി ഡോളറിന്റെ മൂല്യം 70 രൂപ മുതല്‍ 73ല്‍ എത്തി നില്‍ക്കുന്നു. നോട്ട് നിരോധനത്തിന്റെ ഫലമായുണ്ടായ പണത്തിന്റെ 99.5 ശതമാനം പണവും തിരിച്ചുവന്നു. ഇതു കാരണം 50 ലക്ഷം പേര്‍ തൊഴില്‍രഹിതരായി. ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി 14 ലക്ഷം കോടി രൂപയാണ് മോദി കവര്‍ന്നത്. റഫേല്‍ വിമാന അഴിമതിയും ബാങ്കുകളിലെ കിട്ടാക്കടവും അഴിമതിക്ക് ഉദാഹരണമാണ്. മോദിയുടെയും ധനമന്ത്രി ജെയ്റ്റ്‌ലിയുടെയും സഹായത്താല്‍ വിജയ്മല്യയും നീരവ് മോദിയും കോടിക്കണക്കിന് രൂപയാണ് രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടു പോയിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഡാമുകള്‍ പെട്ടന്നു തുറന്നതു മൂലമുണ്ടായ പ്രളയമാണ്. അതിന് ഉത്തരവാദി സര്‍ക്കാരാണ്. പ്രളയ ദുരിതത്തിന് ശേഷം കെപിഎംജി എന്ന ഓഡിറ്റിങ് കമ്പനിക്ക് കേരളത്തെ പുനര്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത് എന്തിനാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it