Flash News

തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് അങ്ങിങ് സംഘര്‍ഷം

കണ്ണൂര്‍: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനിടെ അങ്ങിങ് സംഘര്‍ഷം. കണ്ണൂര്‍ പരിയാരം പഞ്ചായത്തില്‍  സംഘര്‍ഷത്തെ തുടര്‍ന്ന് പോളിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പരിയാരത്തെ അഞ്ച്, ആറ് വാര്‍ഡുകളിലാണ് പോളിങ് നിര്‍ത്തിവച്ചത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വെബ് കാസ്റ്റിങ് യന്ത്രം തകരാറിലാക്കിയതിനെ തുടര്‍ന്നാണ് പോളിങ് നിര്‍ത്തിയത്. മറ്റു രണ്ടു സ്ഥലങ്ങളിലും വെബ്കാസ്റ്റിങ് യന്ത്രത്തിന്റെ കേബിള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്.
കൊല്ലം പെരിനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ കൈയേറ്റമുണ്ടായി. കൊല്ലം ജില്ലയിലെ ഉമ്മന്നൂരില്‍ പഞ്ചായത്തിലെ പോളിങ് ബൂത്തിലും സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു.കാസര്‍കോഡ് മാറുകാലില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈരാറ്റുപേട്ടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു.

പരിയാരത്തെ കാഞ്ഞിരങ്ങാട് എല്‍പി സ്‌കൂളിലെ ബൂത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരത്ത് ഭീമാപള്ളിയില്‍ ബൂത്തിന് പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വോട്ടഭ്യര്‍ത്ഥിച്ചെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് കുന്ദമംഗലത്തും എല്‍.ഡി.എഫ്-യുഡിഎഫ് സംഘര്‍ഷം ഉണ്ടായി.
Next Story

RELATED STORIES

Share it