Districts

തിരഞ്ഞെടുപ്പ് വൈകിയതിന്റെ വീഴ്ച ഏറ്റെടുക്കുന്നു: കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് വൈകിയതിന്റെ വീഴ്ച താനേറ്റെടുക്കുകയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍. തിരഞ്ഞെടുപ്പ് നേരത്തേ നടത്താമായിരുന്നു. നിലവിലെ തദ്ദേശസ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുമ്പോള്‍ പുതിയ ഭരണസമിതി വരുകയെന്നത് ഭരണഘടനാബാധ്യതയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപിക്കെതിരേ ലഭിച്ച പരാതി പരിശോധിച്ചുവരുകയാണെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it