Flash News

തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി

തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി
X
election

[related]

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഗവര്‍ണര്‍ ഇന്നു പുറപ്പെടുവിച്ചു.
ഇതിനു പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പുനപ്രസിദ്ധീകരിച്ചു. നാമനിര്‍ദേശപത്രികാസമര്‍പ്പണം ഇന്നു  തുടങ്ങി. തലസ്ഥാന ജില്ലയില്‍ സ്പീക്കര്‍ എന്‍ ശക്തനും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മുന്‍ അധ്യക്ഷന്‍ വി മുരളീധരനും  കെപിസിസി  മുന്‍ പ്രസിഡന്റ് കെ മുരളീധരനും ഇന്നു പത്രിക നല്‍കി.
രാവിലെ 11 മുതല്‍ വൈകീട്ടു മൂന്നുവരെ പത്രിക നല്‍കാം. ഈ മാസം 29 ആണ് പത്രികാസമര്‍പ്പണത്തിനുള്ള അവസാന തിയ്യതി. സൂക്ഷ്മപരിശോധന 30ന്. മെയ് രണ്ടുവരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. അതുകൂടി കഴിഞ്ഞാലേ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ലഭ്യമാവൂ. വിവിധ മണ്ഡലങ്ങളിലെ വരണാധികാരികളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചു. വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന ദിവസമായിരുന്ന കഴിഞ്ഞ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് 10 ലക്ഷത്തിലേറെ പുതിയ അപേക്ഷകള്‍ ലഭിച്ചു. പേരുചേര്‍ക്കാനും തിരുത്തലുകള്‍ക്കുമായി 10,39,954 അപേക്ഷകള്‍ വിവിധ ജില്ലകളിലായി ലഭിച്ചു. തിരുവനന്തപുരത്താണ് കൂടുതല്‍ അപേക്ഷകള്‍- 1,24,169. കുറവ് വയനാട്ടിലും- 23,206. ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ച മണ്ഡലം താനൂരാണ്- 15,452. കുറവ് ആലത്തൂരിലും- 3,675. മറ്റു ജില്ലകളില്‍നിന്ന് ലഭിച്ച അപേക്ഷകളുടെ എണ്ണം: കൊല്ലം- 89,012, പത്തനംതിട്ട- 34,116, ആലപ്പുഴ- 69,019, കോട്ടയം- 52913, ഇടുക്കി- 35,154, എറണാകുളം- 1,06,245, തൃശൂര്‍- 96135, പാലക്കാട്- 78,663, മലപ്പുറം- 1,14,539, കോഴിക്കോട്- 1,09,559, കണ്ണൂര്‍- 66,137, കാസര്‍കോട്- 41,087.  സിപിഎം സ്ഥാനാര്‍ഥികള്‍ 25 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലാണു പത്രികകള്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും 29നു പത്രിക നല്‍കും.
Next Story

RELATED STORIES

Share it