തിരഞ്ഞെടുപ്പ് വിജ്ഞാപനമായി; വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പു കമ്മീഷനും വിജ്ഞാപനം പുറപ്പെടുവിച്ചു. വോട്ടെടുപ്പ് നടക്കുന്ന സമയത്തില്‍ കമ്മീഷന്‍ മാറ്റം വരുത്തി. രാവിലെ 7 മുതല്‍ വൈകീട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ പോളിങ് വൈകീട്ട് 6 വരെയെന്നാണ് കമ്മീഷന്‍ അറിയിച്ചിരുന്നത്. ഇന്നലെ മുതല്‍ നാമനിര്‍ദേശപത്രിക സ്വീകരിച്ചുതുടങ്ങി.

എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ പ്രമുഖ മുന്നണികളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളാരും ഇന്നലെ പത്രിക സമര്‍പ്പിച്ചില്ല. 14 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 15നു സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കേണ്ട അവസാന തിയ്യതി 17 ആണ്. കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂര്‍ നഗരസഭയിലെ തിരഞ്ഞെടുപ്പ് 2012ല്‍ നടന്നതിനാല്‍ അവിടെ 2017ലേ തിരഞ്ഞെടുപ്പ് നടക്കൂ.
Next Story

RELATED STORIES

Share it