Districts

തിരഞ്ഞെടുപ്പ്: വിജയികള്‍ അധികാരമേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് വിജയിച്ചവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോര്‍പറേഷനുകളില്‍ 10.30നുമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് ആദ്യ യോഗവും നടന്നു.
ഒക്ടോബര്‍ 31നും നവംബര്‍ 5നും ഭരണസമിതിയുടെ കാലാവധി അവസാനിച്ച തദ്ദേശഭരണ സ്ഥാപനങ്ങളിലാണ് ഇന്നലെ സത്യപ്രതിജ്ഞ നടന്നത്. കാലാവധി അവസാനിക്കാത്ത മറ്റ് 49 സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയ്ക്ക് വേറെ തിയ്യതികളും നിശ്ചയിച്ചിട്ടുണ്ട്.
ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വരണാധികാരികളുടെ മുമ്പിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. കോര്‍പറേഷനുകളില്‍ കലക്ടര്‍മാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രായം കൂടിയ അംഗത്തിനാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു.
Next Story

RELATED STORIES

Share it