Idukki local

തിരഞ്ഞെടുപ്പ് വിജയം; മൂന്നാര്‍ തോട്ടം മേഖല വീണ്ടും സംഘര്‍ഷഭരിതമാവുന്നു

ഇടുക്കി: മൂന്നാര്‍ തോട്ടംമേഖല വീണ്ടുംസംഘര്‍ഷഭരിതാമാവുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം നേടിയതോടെ പൊമ്പിളൈ ഒരുമൈ നേതാക്കളെ ഒരു വിഭാഗം ആക്രമിച്ചിരുന്നു. ഇതില്‍ രണ്ടു നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. അതിനു ശേഷം പൊമ്പിളൈ ഒരുമൈയുടെ തിരഞ്ഞെടുപ്പില്‍ വിജയാഹ്ലാദപ്രകടനം ആക്രമത്തിലെത്തുകയും ഇരുവിഭാഗത്തിലുമുള്ള മൂന്നുപേര്‍ക്ക് പരിക്കേല്‍കികുകയും ചെയ്തു.
പൊമ്പിളൈ ഒരുമൈ നേതാവായ ഗോമതി അഗസ്റ്റിന്‍ ബ്ലോക്ക് പഞ്ചായത്തിലെ നല്ലതണ്ണി വാര്‍ഡില്‍ നിന്നാണ് ജയിച്ചതെങ്കിലും നന്ദി പ്രകടനം നടത്താന്‍ ദേവികുളം തിരഞ്ഞെടുത്തത് മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായിരുന്നെന്നു പരിക്കേറ്റവര്‍ ആരോപിച്ചു. ഗോമതിയുടെ വീടില്‍ നിന്നും 300 മീറ്റര്‍ അകലെയും മെയിന്‍ റോഡില്‍ നിന്ന് ഏറെ അകലെയുള്ളതുമായ ഒരു തൊഴിലാളിയുടെ വീടിന്റെ മുമ്പില്‍ വീര്യം കൂടിയ പടക്കം പൊട്ടിച്ചതാണ് പ്രശ്‌നമായത്.
ലയന്‍സിലെ കുട്ടികളെയെല്ലാം ഇതു ഭയപ്പെടുത്തി. ഇതു ചോദിക്കാനെത്തിയ മൂന്നു സ്ത്രീ തൊഴിലാളികള്‍ക്കാണ് മര്‍ദനമേറ്റത്. മേനക (26) ജെനീറ്റ (32) ആന്‍സി ബേബി (25) എന്നിവര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഞായറാഴ്ച വൈകുന്നേരം ദേവികുളത്ത് നടത്തിയ നന്ദിപ്രകടനത്തിലാണ് ആക്രമം .
മൂന്നാറിലെ സമരത്തില്‍ ആദ്യഘട്ടത്തില്‍ പൊമ്പിളൈ ഒരു—മൈയോടൊപ്പം നില്‍ക്കുകയും രണ്ടാം ഘട്ടത്തില്‍ ട്രേഡ് യൂനിയന്‍ പക്ഷത്തേക്ക് ചായുകയും ചെയ്ത ഇന്ദ്രാണിയുടെ വീടിനു മുമ്പിലാണ് പടക്കം പൊട്ടിച്ചത്.സമീപത്തെ വീട്ടിലുള്ളവര്‍ വിലക്കിയെങ്കിലും അത് കൂട്ടാക്കാതെ പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നും പരിക്കേറ്റവര്‍ ആരോപിച്ചു.
പരിക്കറ്റ് ജെനീറ്റയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗോമതിക്കും മനോജിനുമെതിരായും ഗോമതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ദ്രാണി ഭര്‍ത്താവ് മണികണ്ഠന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിനിടെ ഗോമതിയെ അറസ്റ്റ് ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ ടൗണില്‍ പൊമ്പിളൈ ഒരുമൈ പ്രതിഷേധ മാര്‍ച്ച് നടത്തി.
Next Story

RELATED STORIES

Share it