wayanad local

തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു; ജില്ലയില്‍ 12 പത്രിക സമര്‍പ്പിച്ചു

കല്‍പ്പറ്റ: ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലായി 12 സ്ഥാനാര്‍ഥികള്‍ ഇന്നലെ പത്രികകള്‍ സമര്‍പ്പിച്ചു. കല്‍പ്പറ്റയിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിച്ചത്- അഞ്ച്. മാനന്തവാടിയില്‍ നാലും സുല്‍ത്താന്‍ ബത്തേരിയില്‍ മൂന്നും പത്രികകളാണ് ഇന്നലെ സ്വീകരിച്ചു.
മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി (കോണ്‍ഗ്രസ്), ഒ ആര്‍ കേളു (സിപിഎം), വി ആര്‍ പ്രവീജ് (സിപിഎം), മോഹന്‍ദാസ് (ബിജെപി) എന്നിവരും സുല്‍ത്താന്‍ ബത്തേരിയില്‍ രുഗ്മിണി സുബ്രഹ്മണ്യന്‍ (സിപിഎം), വാസുദേവന്‍ (സിപിഎം), ടി ആര്‍ ശ്രീധരന്‍ (എസ്‌യുസിഐ), കല്‍പ്പറ്റയില്‍ സി കെ ശശീന്ദ്രന്‍, (സിപിഎം), കെ സദാനന്ദന്‍ (ബിജെപി), പി ജി ആനന്ദ്കുമാര്‍ (ബിജെപി), നസീറുദ്ദീന്‍ (സിപിഐ-എംഎല്‍), സുജയ് കുമാര്‍ (സിപിഐ-എംഎല്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥി സി കെ ശശീന്ദ്രന്‍, സുല്‍ത്താന്‍ ബത്തേരി മണ്ഡലം സ്ഥാനാര്‍ഥി രുഗ്മിണി സുബ്രഹ്മണ്യന്‍ എന്നിവര്‍ കലക്ടറേറ്റിലെ വരണാധികാരികളായ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥി ഒ ആര്‍ കേളു സബ് കലക്ടര്‍ക്കുമാണ് പത്രിക നല്‍കിയത്. സി കെ ശശീന്ദ്രനും രുഗ്മിണി സുബ്രഹ്മണ്യനും കല്‍പ്പറ്റയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്നു പ്രകടനമായെത്തിയാണ് പത്രിക നല്‍കിയത്. പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. എല്‍ഡിഎഫ് നേതാക്കളായ പി എ മുഹമ്മദ്, സി ഭാസ്‌കരന്‍, വിജയന്‍ ചെറുകര, പി കെ മൂര്‍ത്തി, പി എം ജോയി, എം വേലായുധന്‍, പി കെ ബാബു, നജീബ് ചന്തക്കുന്ന്, മുഹമ്മദ് പഞ്ചാര, വി ഉഷാകുമാരി, വി പി ശങ്കരന്‍നമ്പ്യാര്‍, പി ഗഗാറിന്‍, എം ഡി സെബാസ്റ്റിയന്‍, എ പി അമ്മദ്, സി എം ശിവരാമന്‍, ജോസഫ് മാത്യു, മുഹമ്മദാലി, അഡ്വ. എല്‍ദോ, കെ വി കുര്യാക്കോസ്, അഡ്വ. ജോസ് തേരകം, മണി, അശോകന്‍, ജോസഫ് മുട്ടുമല. അഡ്വ. പി ചാത്തുക്കുട്ടി, മഹിത മൂര്‍ത്തി സ്ഥാനാര്‍ഥികള്‍ക്കൊപ്പമെത്തി. മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥി ഒ ആര്‍ കേളു റിട്ടേണിങ് ഓഫിസറായ സബ് കലക്ടര്‍ ശീറാം സാബശിവ റാവുവിനാണ് പത്രിക സമര്‍പ്പിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനമായിട്ടാണ് കേളു പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ഇടതുപക്ഷ മുന്നണി നേതാക്കളായ എ എന്‍ പ്രഭാകരന്‍, പി വി സഹദേവന്‍, പി കെ സുരേഷ്, കെ എം വര്‍ക്കി, കെ ടി പ്രകാശന്‍, ഇ ജെ ബാബു, എം പി അനില്‍, കുര്യക്കോസ്, പി വി പത്മനാഭന്‍, പുളിക്കൂല്‍ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പട്ടികവര്‍ഗ സംവരണ മണ്ഡലമായ മാനന്തവാടിയില്‍ വരണാധികാരി ശീറാം സാംബശിവറാവുവിനാണ് ജയലക്ഷ്മി പത്രിക സമര്‍പ്പിച്ചത്. ഇന്നലെ രാവിലെ എല്‍എഫ് സ്‌കൂള്‍ ജങ്ഷനു സമീപമുള്ള യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍നിന്നു നേതാക്കളോടും പ്രവര്‍ത്തകരോടുമൊപ്പം കോഴിക്കോട് റോഡ് വഴി പ്രകടനമായി എത്തിയാണ് സബ് കലക്ടറുടെ ഓഫിസില്‍ പത്രികാസമര്‍പ്പണം നടത്തിയത്. രാവിലെ 11.30ഓടെയായിരുന്നു പത്രിക നല്‍കിയത്. നേതാക്കളായ എം കെ അബൂബക്കര്‍ ഹാജി, കെ എല്‍ പൗലോസ്, അഡ്വ. എന്‍ കെ വര്‍ഗീസ്, എന്‍ ഡി അപ്പച്ചന്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
ഇതോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് ഏച്ചോം ഗോപി, എം സി സെബാസ്റ്റ്യന്‍, സി കെ ഭൂപേഷ്, അഡ്വ. സന്തോഷ്‌കുമാര്‍, പടയന്‍ മുഹമ്മദ്, കടവത്ത് മുഹമ്മദ്, പി വി എസ് മൂസ, എ പ്രഭാകരന്‍ മാസ്റ്റര്‍, പി വി നാരായണവാര്യര്‍, എം ജി ബിജു, കമ്മന മോഹനന്‍, എക്കണ്ടി മൊയ്തൂട്ടി, ജേക്കബ് സെബാസ്റ്റിയന്‍, ഉഷാകുമാരി, ഉഷാവിജയന്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it