Kollam Local

തിരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലെത്തിയെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു.

വരാണിധികാരികള്‍ക്ക് കൈമാറിയ വോട്ടിങ് മെഷീനുകള്‍ ഏതൊക്കെ പോളിങ് ബൂത്തുകളില്‍ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്ന രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ഇന്ന് പൂര്‍ത്തിയായി.
തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകരായ ആനന്ദകുമാറിന്റെയും സച്ചിന്‍ രാമചന്ദ്രജാദ—വിന്റെയും സാന്നിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ പ്രക്രിയ നടന്നത്.ഇപ്പോള്‍ അതത് നിയമസഭാ മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് നാളെ നടക്കും. സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ഉള്‍പ്പടെയുള്ള ഇ വി എം ബാലറ്റ് വോട്ടിങ് മെഷീനുകളില്‍ ഘടിപ്പിക്കുന്ന പ്രക്രിയയാണ് കമ്മീഷനിങ്.
അതിനുശേഷം സ്ഥാനാര്‍ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ മോക്ക്‌പോള്‍ നടത്തി ഓരോ വോട്ടിങ് മെഷീനും പ്രവര്‍ത്തന സജ്ജമാണെന്നുറപ്പ് വരുത്തി സീല്‍ ചെയ്യും.
ഇങ്ങനെ സീല്‍ ചെയ്ത വോട്ടിങ് മെഷീനുകള്‍ വോട്ടെടുപ്പിന്റെ തലേന്ന് വോട്ടിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ നിന്നും പോളിങ് ഉദേ്യാഗസ്ഥര്‍ക്ക് കൈമാറും.
Next Story

RELATED STORIES

Share it