തിരഞ്ഞെടുപ്പ് ബഹിഷ്‌കരണാഹ്വാനം; മൂന്നു പേര്‍ക്കെതിരേ യുഎപിഎ ചുമത്തി

തൃശൂര്‍: ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളുമായി മൂന്നു പേരെ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ക്കെതിരേ യുഎപിഎ ചുമത്തി. തൃശൂര്‍ കയ്പറമ്പ് സ്വദേശി സി എ അജിതന്‍, ചേലക്കര സ്വദേശി ദിലീപ് നെല്ലുളിക്കാരന്‍, എറണാകുളം കുറുപ്പംപടി സ്വദേശി സാബു എന്നിവരെ ഇന്നലെ ഉച്ചയ്ക്കുശേഷം സാഹിത്യ അക്കാദമി പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
ഇവരെ കൂടാതെ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഒരാളെ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ നിന്നും രണ്ടുപേരെ സാഹിത്യ അക്കാദമിയില്‍ നിന്നുമായാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരില്‍നിന്ന് തിരഞ്ഞെടുപ്പ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ അച്ചടിച്ച 15 ഓളം പോസ്റ്ററുകള്‍ പിടിച്ചെടുത്തു. പോരാട്ടം പ്രവര്‍ത്തകരാണ് അറസ്റ്റിലായവരെന്ന് പോലിസ് പറഞ്ഞു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ജനകീയജനാധിപത്യവിപ്ലവം നടത്താനും ആഹ്വാനം ചെയ്യുന്ന ലഘുലേഖകള്‍ മാവോവാദി അനുകൂലമെന്നാണ് പോലിസിന്റെ വിശദീകരണം. പ്രതികളെ രാത്രി തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it