kozhikode local

തിരഞ്ഞെടുപ്പ് ഫലമറിയാന്‍ ലൈവ് മൊബൈല്‍ ആപ്പ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം അറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും ലഭ്യമാവും. അന്തിമ ഫല പ്രഖ്യപനം വരെ കൃത്യതയോടെ വിവരങ്ങള്‍ അറിയാവുന്ന സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനടിസ്ഥാനത്തില്‍ ഓരോ മുന്നണിയുടെയും ലീഡ്, സീറ്റ് നില എന്നിവ പിആര്‍ഡി ലൈവിന്റെ ഹോം പേജില്‍ പ്രാധാന്യത്തോടെ ലഭിക്കും. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഏത് മണ്ഡലത്തിലെയും ലീഡ്‌നില, ഓരോ സ്ഥാനാര്‍ഥിക്കും ലഭിക്കുന്ന വോട്ട് തുടങ്ങി എല്ലാ വിവരങ്ങളും ഏറ്റവും ആദ്യം ലഭിക്കും.വാര്‍ത്തകളുടെ അപ്‌ഡേറ്റുകള്‍, ഓരോ 10 മിനുട്ടിനിടയിലും റേഡിയോ ബുള്ളറ്റിനുകള്‍ എന്നിവയും വോട്ടെടുപ്പു സംബന്ധിച്ച് വിവരങ്ങള്‍ ക്യത്യതയോടെ ഉപഭോക്താക്കള്‍ക്കെത്തിക്കും. വോട്ടെണ്ണല്‍ ദിവസമായ 19ന് രാവിലെ 8 മണിമുതല്‍ ഈ സേവനം ലഭ്യമാകും ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെ ന്റര്‍ (എന്‍ഐസി) എന്നിവയുടെ സാങ്കേതിക സഹായത്തോടെ തിരഞ്ഞെടുപ്പു കമ്മീഷനുമായി സഹകരിച്ചാണ് പിആര്‍ഡി ലൈവ് വോട്ടെടുപ്പു പ്രത്യേക വാര്‍ത്തകള്‍ നല്‍കുന്നത്. അന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണില്‍ ജഞഉഘകഢഋ ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it