തിരഞ്ഞെടുപ്പ് ഫലമറിയാന്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. ഓരോ മുന്നണിയുടെയും ലീഡ്, സീറ്റ്‌നില എന്നിവ പിആര്‍ഡി ലൈവിന്റെ ഹോംപേജില്‍ പ്രാധാന്യത്തോടെ ലഭിക്കും. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഏറ്റവും ആദ്യം ലഭിക്കും. വോട്ടെണ്ണല്‍ ദിവസമായ 19ന് രാവിലെ 8 മണിമുതല്‍ ഈ സേവനം ലഭ്യമാവും. ആന്‍ഡ്രോയിഡ് വേര്‍ഷനിലുള്ള സ്മാര്‍ട്ട് ഫോണില്‍ ജഞഉഘകഢഋ ഡൗണ്‍ലോഡ് ചെയ്യാം.
Next Story

RELATED STORIES

Share it