Kollam Local

തിരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ പങ്കുവച്ച് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍

കൊല്ലം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍ തേജസുമായി അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു.

കെ എന്‍ ബാലഗോപാല്‍(സിപിഎം ജില്ലാ സെക്രട്ടറി)

എല്‍ഡിഎഫ് ശുഭപ്രതീക്ഷയിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍. കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരും. ഇടതുപക്ഷത്തിന്റെ പുരോഗനപരമായ നിലപാടുകള്‍ക്കും വര്‍ഗ്ഗീയതെക്കെതിരേയുള്ള സമരങ്ങള്‍ക്കും ജനങ്ങള്‍ക്കുള്ള പിന്തുണ വോട്ടായി മാറിയിട്ടുണ്ട്. കേരളത്തിലെ അഴിമതിക്കും സ്വജന പക്ഷപാതത്തിനെതിരേയും ജനങ്ങളുടെ പ്രതികരണം എല്‍ഡിഎഫിന് അനുകൂലമാണ്. ആര്‍എസ്പി മുന്നണി വിട്ടതിന്റെ പ്രതിഫലനമൊന്നും തിരഞ്ഞെടുപ്പിലുണ്ടാവില്ല. ഇടതുപക്ഷത്തിന്റെ വിജയം ആഗ്രഹിക്കുന്നവരാണ് ആര്‍എസ്പിയില്‍ ഭൂരിപക്ഷവും. കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ട് പല സ്ഥലങ്ങളിലും എല്‍ഡിഎഫിനെതിരേ പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ഗ്ഗീയ ചേരി തിരിവുണ്ടാക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമം നടത്തിയത്. ബിജെപി-എസ്എന്‍ഡിപി സംഖ്യമൊന്നും ജില്ലയില്‍ കാര്യമായ ചലനമുണ്ടാക്കില്ല. ബിജെപി സ്വന്തം നിലയില്‍ കുറച്ച് നേട്ടമുണ്ടാക്കുമെന്നും എസ്എന്‍ഡിപി വോട്ടര്‍മാര്‍ എന്നും ഇടത്പക്ഷത്തിനൊപ്പമാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

വി സത്യശീലന്‍(കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്)

തിരഞ്ഞെടുപ്പ് ജില്ലയില്‍ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്താണുണ്ടായെതെന്ന് ഡിസിസി പ്രസിഡന്റ്്് വി സത്യശീലന്‍. കോര്‍പറേഷനും ബ്ലോക്ക്് പഞ്ചായത്തുകളിലും ഗ്രാമപ്പഞ്ചായത്തുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരും. 15 വര്‍ഷങ്ങള്‍ക്ക്്് ശേഷം കോര്‍പറേഷന്‍ യുഡിഎഫ് ഭരിക്കാനൊരുങ്ങുകയാണ്. സീറ്റ് ചര്‍ച്ചയിലുണ്ടായ പ്രശ്‌നങ്ങളൊന്നും യുഡിഎഫിനെ തിരഞ്ഞെടുപ്പില്‍ കാര്യമായി ബാധിച്ചിട്ടില്ല. ചില സ്ഥലങ്ങളില്‍ റിബലുകള്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരേ കോണ്‍ഗ്രസ് ശക്തമായ നടപടിയുമായി മുന്നോട്ട്്് പോവും. ബിജെപി ജില്ലയില്‍ കാര്യമായ നേട്ടമുണ്ടാക്കില്ല. എസ്എന്‍ഡിപിയും ബിജെപിയുമായുള്ള സംഖ്യം പാര്‍ട്ടിയെ മൂന്നാംസ്ഥാനത്തേക്ക്്്് കൊണ്ടത്തിക്കും. എല്‍ഡിഎഫിന്റെ വികസന പോരായ്്മകളെ ജനം വിലയിരുത്തിയെന്നും ഇക്കുറി യുഡിഎഫ്് ശക്തമായ ഭൂരിപക്ഷത്തില്‍ കോര്‍പറേഷന്‍ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോണ്‍സണ്‍ കണ്ടച്ചിറ(എസ്ഡിപിഐജില്ലാ പ്രസിഡന്റ്)

തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പ്രതീക്ഷിച്ചതിനേക്കാള്‍ ജനപിന്തുണ നേടാന്‍ കഴിഞ്ഞെന്ന്് പാര്‍ട്ടി ജില്ലാ പ്രസിഡന്റ്‌ജോണ്‍സണ്‍ കണ്ടച്ചിറ. ഇക്കുറി കോര്‍പറേഷനില്‍ അക്കൗണ്ട് തുറക്കുന്നതിനൊപ്പം കൂടുതല്‍ സീറ്റുകള്‍ ജില്ലയില്‍ പിടിക്കാനാവും. ചാത്തിനാംകുളം, അയത്തില്‍, കയ്യാലക്കല്‍ എന്നിവിടങ്ങളില്‍ മുന്നണികളുമായി ശക്തമായ മല്‍സരം നടത്താന്‍ കഴിഞ്ഞു. എസ്ഡിപിഐ മല്‍സരിച്ച സ്ഥലങ്ങളില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ശക്തമായ വെല്ലുവിളിയാണ് നേരിട്ടത്്.

എ യൂനുസ്‌കുഞ്ഞ്(മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്)


ലീഗ് കോര്‍പറേഷനില്‍ മല്‍സരിച്ച അഞ്ചില്‍ നാലിലും ഭൂരിപക്ഷത്തോടെയുള്ള വിജയമുണ്ടാക്കുമെന്ന് മുസ്്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ്്് എ യൂനുസ് കുഞ്ഞ്. അയത്തില്‍. കയ്യാലക്കല്‍, വാളത്തുങ്കല്‍ ഡിവിനുകളില്‍ വന്‍ ഭൂരിപക്ഷമാണ് ലീഗ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിലെ ഘടക കക്ഷികളുടെ പ്രവര്‍ത്തനം പ്രതീക്ഷയേകുന്നതാണ്. എല്ലാവരുടെയും ആത്മാര്‍ഥമായ സമീപനം തിരഞ്ഞെടുപ്പില്‍ ഗുണമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസുമായിട്ടുള്ള അഭിപ്രായ വ്യത്യാസം മുഖ്യമന്ത്രി ഇടപെട്ട് പരിഹരിച്ചതാണ്. അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ വിമതശല്ല്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ ചിതറ ഡിവിനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരിച്ചത് തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ ലീഗ് ഇത്തരം വിട്ടു വീഴ്ചക്ക് തയ്യാറാവുമെന്നും ഇത്തവണ വന്‍ ഭരിപക്ഷത്തോടെ അധികാരത്തില്‍ വരുന്ന കോര്‍പറേഷന്‍ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ രാമചന്ദ്രന്‍(സിപിഐ ജില്ലാ സെക്രട്ടറി)

എല്‍ഡിഎഫ് കോര്‍പറേഷന്‍ ഭരണം തുടരുമെന്ന്്് സിപിഐ ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രന്‍. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എല്‍ഡിഎഫി്‌ന്് കഴിഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും പിടിപ്പുകേടുമെല്ലാം എല്‍ഡിഎഫില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി. ബിജെപി-എസ്എന്‍ഡിപി സംഖ്യം ജില്ലയിലെ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോയിട്ടില്ല.  ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബിജെപി മേല്‍ക്കൈ നേടും. അതില്‍ എസ്എന്‍ഡിപിയുടെ തരംഗമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്പി മുന്നണി വിട്ടതിന്്് ശേഷമുള്ള തദ്ദേശ തിരഞ്ഞെടുപ്പ് ജനം ആകാക്ഷയോടെയാണ് കണ്ടത്. എന്നാല്‍ ആര്‍എസ്പിയുടെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട്് എല്‍ഡിഎഫില്‍ ഒരു തരത്തിലുള്ള ചലനവുമുണ്ടാക്കിയിട്ടില്ലെന്നും അണികള്‍ക്കിടയില്‍ വ്യത്യസ്ഥ മനോഭാവമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

എം സുനില്‍(ബിജെപി ജില്ലാ പ്രസിഡന്റ്)

ബിജെപിക്ക് ജില്ലയില്‍ ചരിത്രപരമായ മുന്നേറ്റമുണ്ടാവുമെന്ന്്് ബിജെപി ജില്ലാ പ്രസിഡന്റ് എം സുനില്‍. കോര്‍പറേഷനില്‍ ഇക്കുറി ബിജെപി കൗണ്‍സിലര്‍മാരുടെ ശക്തമായ സാന്നിധ്യമുണ്ടാവും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്്് എല്ലായിടത്തും വ്യക്തമായ കുതിപ്പുണ്ടാക്ക്ാന്‍ കഴിഞ്ഞിട്ടുണ്ട്്്. കേന്ദ്രത്തിലുണ്ടാവുന്ന ബീഫ് വിവാദവും മറ്റും ഇവിടുത്തെ സാധാരണക്കാരെ സ്വാധീനിച്ചിട്ടില്ല. ഭക്ഷണക്കാര്യത്തില്‍ ബിജെപി കേരളത്തില്‍ ഇടപെട്ടിട്ടില്ല. ആരോടും ബീഫ് കഴിക്കേണ്ടെന്ന്്് പറഞ്ഞിട്ടുമില്ല.  വികസനത്തിന് തടയിടുന്ന ഇടത് വലത് മുന്നണികള്‍ വിവാദങ്ങളുമായി ജനങ്ങളെ തെറ്റിദ്ദരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫിലിപ്പ് കെ തോമസ്(ആര്‍എസ്പി ജില്ലാ സെക്രട്ടറി)

ജില്ലാ പഞ്ചായത്തും കോര്‍പറേഷനും യുഡിഎഫിന് കീഴിലാവുന്ന തിരഞ്ഞെടുപ്പിനാണ് ജില്ല സാക്ഷ്യം വഹിച്ചതെന്ന് ആര്‍എസ്പി ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ് കെ തോമസ്്്. മുന്നണി മാറ്റത്തിലൂടെ ആര്‍എസ്പിക്ക്്് ഒരു ക്ഷീണവും സംഭവിച്ചിട്ടില്ല. മുന്നണി മാറ്റം ത്വാത്തികമായി ശരിയായ നിലപാടെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന അക്രമത്തില്‍ പ്രതികരിക്കാന്‍ കോണ്‍—ഗ്രസിന് മാത്രമേ കഴിയൂ. എല്‍ഡിഎഫിന്റെ മുന്നണിയിലുള്ളപ്പോള്‍ തന്നെ നന്ധിഗ്രാം അടക്കമുള്ള വിഷയങ്ങളില്‍ സിപിഎമ്മിനെതിരേയുള്ള നിപാട് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. കേരളത്തിലെ പുരോഗമന കലാ സാഹിത്യ രംഗത്തുള്ളവരുടെ ശക്തമായ പിന്തുണ ഇന്ന്് ആര്‍എസ്പിക്കുണ്ട്്്. കേരളത്തിലെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരേയുള്ള അഭിപ്രായവുമായി പ്രവര്‍ത്തിക്കുന്ന ബിജെപി തിരഞ്ഞെടുപ്പ് വിധി വരുമ്പോള്‍ മുഖ്യ ശക്തിയാവില്ല. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടിന്റെ കാര്യത്തില്‍ വര്‍ദ്ദനവുണ്ടാവുമെന്നും അദ്ദേഹംപറഞ്ഞു.
Next Story

RELATED STORIES

Share it