തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നജീബിന് സഹായം നല്‍കിയെന്ന് സൗദി

റിയാദ്: 2013ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൗദിഭരണകൂടം മലേസ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് 681 ദശലക്ഷം ഡോളര്‍ അനുവദിച്ചതായി വെളിപ്പെടുത്തല്‍. മുസ്‌ലിം ബ്രദര്‍ഹുഡിനെ നേരിടുന്നതിനാണ് രാജകുടുംബം സഹായം അനുവദിച്ചതെന്നും സൗദി ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച പണം സൗദി രാജകുടുംബത്തില്‍ നിന്നുള്ള സംഭാവനായാണെന്ന് കണ്ടെത്തി അഴിമതി ആരോപണത്തില്‍ നിന്നു മലേസ്യന്‍ അറ്റോര്‍ണി ജനറല്‍ നാജിബിനെ കുറ്റവിമുക്തനാക്കിയിരുന്നു. ദേശീയ ബാങ്കില്‍ നിന്നുള്ള പണമാണ് നാജിബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷാരോപണം. സൗദിയിലെ അന്തരിച്ച അബ്ദുല്ലാ രാജാവിന്റെ താല്‍പ്പര്യപ്രകാരം അദ്ദേഹത്തിന്റെ സ്വന്തം ആസ്തികളില്‍നിന്നും രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്നുമായാണ് നജീബിന് സംഭാവന നല്‍കിയത്.
Next Story

RELATED STORIES

Share it