തിരഞ്ഞെടുപ്പ് പ്രചരണം: തങ്ങളുടെ ഗാനങ്ങള്‍ ഉപയോഗിക്കരുതെന്ന് ട്രംപിനോട് റോളിങ് സ്റ്റോണ്‍

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ റാലികളില്‍ റോളിങ് സ്‌റ്റോണിന്റെ ഗാനങ്ങളുപയോഗിക്കരുതെന്ന് ബാന്‍ഡ് അംഗങ്ങള്‍. കഴിഞ്ഞദിവസം ഇന്ത്യാന പ്രൈമറിയിലും വിജയിച്ച ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍പാര്‍ട്ടി സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പിച്ചിരുന്നു.
ഇന്ത്യാനയിലെ വിജയത്തിനു ശേഷമുള്ള ട്രംപിന്റെ പ്രസംഗത്തിനിടെ റോളിങ് സ്‌റ്റോണിന്റെ സ്റ്റാര്‍ട്ട് മീറ്റ് അപ് എന്ന ഗാനം ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് റോളിങ് സ്‌റ്റോണ്‍ അഭിഭാഷകര്‍ ഗാനങ്ങള്‍ ട്രംപിന്റെ റാലികളില്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നു നിര്‍ദേശിച്ചിരുന്നു. ട്രംപിന്റെ റാലികളില്‍ തങ്ങളുടെ ഗാനങ്ങള്‍ ഉപയോഗിക്കുന്നതിന് ഒരിക്കലും അനുമതി നല്‍കിയിട്ടില്ലെന്ന് ബാന്‍ഡ് വക്താവ് അറിയിച്ചു. യൂ കാണ്ട് ഓള്‍വേസ് ഗെറ്റ് വാട്ട് യൂ വാണ്ട്, ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയ ഗാനങ്ങളും ട്രംപിന്റെ റാലികളില്‍ ഉപയോഗിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it