malappuram local

തിരഞ്ഞെടുപ്പ് പ്രകടനങ്ങള്‍; സൈലന്‍സര്‍ ഊരിയെടുത്ത് ശബ്ദമുണ്ടാക്കുന്ന ബൈക്ക് പിടിച്ചെടുക്കും

മഞ്ചേരി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ മഫ്തി പോലിസും ഡിജിറ്റല്‍ കാമറയും ഉപയോഗിച്ച് നിയന്ത്രിക്കാന്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളും പോലിസും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചു. പ്രചാരണ വാഹനങ്ങളില്‍ കൊടി കമ്പില്‍ കെട്ടിയും മറ്റും ജനങ്ങള്‍ക്ക് അപകടകരമാക്കുന്ന രീതിയില്‍ വീശാന്‍ പാടില്ല. കലാശക്കൊട്ട് ടൗണില്‍ പ്രവേശിക്കാന്‍ പാടില്ല. പുകക്കുഴല്‍ അഴിച്ച് ശബ്ദമുണ്ടാക്കുന്ന ബൈക്കുകള്‍ പിടികൂടും. പടക്കം പൊട്ടിച്ചും മറ്റും ശല്യം ചെയ്യുന്നതും തടയും. ബൈക്കുകളും മറ്റു വാഹനങ്ങളും കച്ചേരിപ്പടി, സെന്‍ട്രല്‍ ജംങ്ഷന്‍, നെല്ലിപ്പറമ്പ്, സിഎച്ച് ബൈപാസ് എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല എന്നീ തീരുമാനങ്ങളും യോഗത്തിലെടുത്തു.
സിഐ സണ്ണി ചാക്കോ അധ്യക്ഷത വഹിച്ചു. അൈസന്‍ കാരാട്, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, വല്ലാഞ്ചിറ അബ്ദുല്‍ ലത്തീഫ്, റാഫി തെന്നാടന്‍, വി അജിത്കുമാര്‍, കെ ഉബൈദ്, സമീര്‍ പടവണ്ണ, എം നിസാംഅലി, സുബൈര്‍ വീമ്പൂര്‍, ഹനീഫ, പി ജി ഉപേന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it