Alappuzha local

തിരഞ്ഞെടുപ്പ് പാരഡിഗാനം രചിച്ച് പത്രപ്രവര്‍ത്തകന്‍ ശ്രദ്ധേയനാവുന്നു

ഹരിപ്പാട്: തിരഞ്ഞെടുപ്പ് പാരഡിഗാനം രചിച്ച് പത്രപ്രവര്‍ത്തകന്‍ ശ്രദ്ധേയനാവുന്നു. പ്രമുഖ ദിനപത്രത്തിന്റെ ഹരിപ്പാട് ലേഖകനായ വി വി വിനോദാണ് ഹരിപ്പാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രസാദിന് വേണ്ടി മൂന്ന് ഗാനങ്ങള്‍ രചിച്ചത്.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ശാരദാംബരം ചാരുചന്ദ്രിക എന്ന ഗാനത്തിന്റെ സംഗീതത്തില്‍ മണ്ഡലത്തിലും വന്നു ചേര്‍ന്നിതാ പി പ്രസാദെന്ന സാരഥി, പ്രേമം എന്ന ചിത്രത്തിലെ മലരേ നിന്നെ കാണാതിരുന്നാല്‍ എന്ന ഗാനത്തിന്റെ സംഗീതത്തില്‍ ഇടതിന്‍ ഭരണം ഇടവത്തില്‍ വന്നാല്‍, ഇനി വരുന്നൊരുതലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന പാട്ടിന്റെ ഈണത്തില്‍ ഇനി വരുന്നൊരു തിരഞ്ഞെടുപ്പില്‍ പി പ്രസാദ് ജയിക്കണം എന്ന ഗാനവുമാണ് എഴുതിയത്. ഇതില്‍ ഇടതിന്‍ ഭരണം ഇടവത്തില്‍ വന്നാല്‍ എന്ന ഗാനം സംസ്ഥാനമൊട്ടുക്ക് എല്‍ഡിഎഫിന് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്.
ഗാനങ്ങളുടെ റിക്കാഡിങ് ജോലികള്‍ പൂര്‍ത്തിയായി. അടുത്ത ദിവസം ഈ ഗാനങ്ങള്‍ ഹരിപ്പാട് പി പ്രസാദിന്റെ പ്രചാരണങ്ങളെ ചൂടുപിടിപ്പിക്കും. പി പ്രസാദ് എന്ന സ്ഥാനാര്‍ഥി നടത്തിയ പ്രക്ഷോഭ സമരങ്ങള്‍, പ്രശ്‌നങ്ങളോടുള്ള സത്യസന്ധമായ സമീപനം, ലളിതമായ ജീവിതം, പരിസ്ഥിതി സംരക്ഷണ ശ്രമങ്ങള്‍, ഇടതു മുന്നണി അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകത, നിലവിലുള്ള ഭരണ കര്‍ത്താക്കളുടെ അഴിമതി, പരമ്പരാഗത തൊഴില്‍ രംഗത്തെ പ്രതിസന്ധികള്‍, കുടിവെള്ള പ്രശ്‌നം, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ ഗാനങ്ങളിലൂടെ തുറന്നുകാട്ടാന്‍ വി വി വിനോദ് ശ്രമിച്ചിട്ടുണ്ട്.
ലളിതമായ പദങ്ങളാണ് ഗാനങ്ങളില്‍ കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. വി വി വിനോദ് നഗരസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചിരുന്നു.
Next Story

RELATED STORIES

Share it