തിരഞ്ഞെടുപ്പ് പരിശോധന: രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി
BY Sumeera SMR21 April 2016 4:58 AM GMT
Sumeera SMR21 April 2016 4:58 AM GMT
മട്ടാഞ്ചേരി: തിരഞ്ഞെടുപ്പ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി.
ഇന്നലെ ഇടക്കൊച്ചി പാലത്തിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പണം അടങ്ങിയ ബാഗുമായി ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടിയത്.
ബൈക്കില്‍ വരുകയായിരുന്ന യുവാക്കളെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ സ്പെഷ്യല്‍ തഹസില്‍ദാര്‍ എസ് മായയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന പതിനെട്ട് ലക്ഷത്തി മുപ്പതിനായിരം രൂപ കണ്ടുകെട്ടി.
ഇവരുടെ പക്കല്‍ വാഹനത്തിന്റേത് ഉള്‍പ്പെടെ യാതൊരു രേഖകളും ഇല്ലായിരുന്നുവെന്ന് പരിശോധന സംഘം പറഞ്ഞു. പിടിച്ചെടുത്ത പണം ട്രഷറിയില്‍ നിക്ഷേപിച്ചു. യുവാക്കളെ പള്ളുരുത്തി പോലിസിന് കൈമാറി.
സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ പി ശശി, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സി എസ് വേണു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT