തിരഞ്ഞെടുപ്പ്; പണം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നിയമങ്ങള്‍ അപര്യാപ്തം: തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കള്ളപ്പണക്കാരുടെ ഭീഷണി നേരിടുന്നതിന് നിലവിലെ നിയമങ്ങള്‍ അപര്യാപ്തമാണെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ വെല്ലുവിളികള്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണത്തെ കൂടാതെ രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ കാംബ്രിജ് അനലിറ്റിക്ക ഡാറ്റാമോഷണം, ഡാറ്റാശേഖരണം, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവയും ശക്തമായ ഭീഷണി ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കള്ളപ്പണം സംബന്ധിച്ചും തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കമ്മീഷന്‍ വിശദമായി പരിശോധിക്കുമെന്നും സെമിനാറിനു ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കക്ഷികളില്‍ നിന്നു മികച്ച പരിഹാരങ്ങള്‍ തേടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി രാഷ്ട്രീയ കക്ഷികളുമായി സംവാദത്തിനു തയ്യാറാണെന്നും റാവത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it