തിരഞ്ഞെടുപ്പ് നിയമഭേദഗതി: ബില്ല് ബജറ്റ് സമ്മേളനത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയും ബംഗ്ലാദേശും ഭൂപ്രദേശങ്ങള്‍ പരസ്പരം കൈമാറിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ കേന്ദ്രം ഭേദഗതി വരുത്തുന്നു. ഇതുസംബന്ധിച്ച ബില്ല് ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. പ്രദേശ കൈമാറ്റങ്ങളുടെ ഭാഗമായി ഇന്ത്യന്‍ പൗരത്വം നേടിയവര്‍ക്ക് വോട്ടവകാശം ലഭ്യമാക്കുന്നതിനാണു ഭേദഗതി. പശ്ചിമബംഗാളില്‍ പരിമിതമായ നിയോജകമണ്ഡല പുനര്‍നിര്‍ണയം സാധ്യമാക്കുന്നതിന് 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്യാനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
Next Story

RELATED STORIES

Share it