kannur local

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്‍ മറിമായം; പുരുഷന് പകരം സ്ത്രീയുടെ ഫോട്ടോ

ഉരുവച്ചാല്‍: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്‍ മറിമായം. പുരുഷന്റെ ഫോട്ടോവിന് പകരം നല്‍കിയത് സ്ത്രീയുടേത്. കളര്‍ ഫോട്ടോ നല്‍കി കാര്‍ഡ് പുതുക്കിയപ്പോഴാണ് പുരുഷന് പകരം സ്ത്രീപ്രത്യക്ഷപ്പെട്ടത്. മട്ടന്നൂര്‍ കൊതേരിയിലെ എം പി ഷമീറിന്റെ ഐഡി കാര്‍ഡിലാണ് ഷമീറിന്റെ ഫോട്ടോക്ക് പകരം ഏതോ
ഒരു സ്ത്രീയുടെ പടം മാറി വന്നത്. കാര്‍ഡിലെ പേരിനും വിലാസത്തിലും മാറ്റമൊന്നുമില്ല. ബിഎല്‍ഒ മുഖേനയാണ് ഷമീറിന് കാര്‍ഡ് ലഭിച്ചത്. താലൂക്ക് ഓഫിസില്‍ ഐഡി കാര്‍ഡും ഫോട്ടോയുമായി എത്തിയാല്‍ മാറ്റാവുന്നതേയുള്ളൂവെന്നാണ് ബിഎല്‍ഒ പറയുന്നത്.
Next Story

RELATED STORIES

Share it