Kollam Local

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദേ്യാഗസ്ഥര്‍ക്കുള്ള പരിശീലനം തുടങ്ങി

കൊല്ലം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദേ്യാഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. ആദ്യഘട്ട റാന്‍ഡമൈസേഷന്‍ കഴിഞ്ഞുള്ള പരിശീലമാണ് ഇന്നലെ ആരംഭിച്ചത്.

ഒന്നാംഘട്ടത്തില്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.604 വനിതകളും 1899 പുരുഷന്‍മാരുമുള്‍പ്പടെ 2503 പ്രിസൈഡിങ് ഓഫിസര്‍മാരും 813 വനികളും 1690 പുരുഷന്‍മാരുമുള്‍പ്പടെ 2503 ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുമാണ് പരിശീലനം. റിസര്‍വ് ഉള്‍പ്പടെ ആകെ 5006 ഉദേ്യാഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുക്കും.
ഏപ്രില്‍ 20 വരെ താലൂക്ക് അടിസ്ഥാനത്തില്‍ ജില്ലയിലെ 1785 പോളിങ് ബൂത്തുകളിലെയും ഉദേ്യാഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. അറുപത് പേരടങ്ങുന്ന രണ്ട് ബാച്ചുകള്‍ക്കാണ് ഒരു ദിവസം പരിശീലനം നല്‍കുന്നത്. പരിശീലനം നല്‍കാനായി ഓരോ കേന്ദ്രത്തിലും മാസ്റ്റര്‍ ട്രെയിനര്‍മാരെ നിയോഗിച്ചിട്ടുണ്ട്.ഇതിനു പുറമേ പോളിങ് ഉദേ്യാഗസ്ഥര്‍ക്ക് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം നേരിട്ട് പരിചിതമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വോട്ടിങ് മെഷീനിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് നല്‍കാനായി എല്ലാ പരിശീലന കേന്ദ്രങ്ങളിലും സെക്ടറല്‍ ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.കരുനാഗപ്പള്ളി താലൂക്കില്‍ ടൗണ്‍ എല്‍പിഎസ്, യുപിജി എസ്. കൊട്ടാരക്കരയില്‍ ബ്ലോക്ക് ഓഫിസ്, ഇറ്റിസി ഹാള്‍, യുഐടി ആഡിറ്റോറിയം. പത്തനാപുരത്ത് മൗണ്ട് ടാബൂര്‍ ട്രെയിനിങ് കോളജ്, പുനലൂരില്‍ പുനലൂര്‍ ജിഎച്ച്എസ്എസ്, അഞ്ചല്‍ ബ്ലോക്ക് ഓഫിസ്. കുന്നത്തൂരില്‍ ശാസ്താംകോട്ട ബ്ലോക്ക് ഓഫിസ് സിനിമാപറമ്പ്, കൊല്ലത്ത് തേവള്ളി ബോയ്‌സ് ഹൈസ്‌കൂളിലെ നാല് ഹാളുകളിലും ബിഎഡ് സെന്റര്‍ എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. ഇവയില്‍ കൊല്ലം താലൂക്ക് ഒഴികെയുള്ള കേന്ദ്രങ്ങളില്‍ ഇന്നലെ (ഏപ്രില്‍ 15) മുതല്‍ പരിശീലനം ആരംഭിച്ചു. കൊല്ലം താലൂക്കില്‍ ഏപ്രില്‍ 18 മുതലാണ് പരിശീലനം തുടങ്ങുക. പരിശീലനത്തില്‍ പങ്കെടുക്കേണ്ടവര്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് കൊണ്ടു വരേണ്ടതും ഹാജര്‍ രേഖപ്പെടുത്തേണ്ടതുമാണ്.
Next Story

RELATED STORIES

Share it